SWISS-TOWER 24/07/2023

തൊടുന്യായങ്ങള്‍ പറഞ്ഞ് അലനെ പുറത്താക്കി; വിവാദ കുരുക്കില്‍ കണ്ണൂര്‍ സര്‍വകലാശാല

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 03.02.2020) ബിജെപി ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഇഞ്ചോടിഞ്ഞ് പോരടിക്കുന്ന എസ്എഫ്‌ഐയെന്ന വിദ്യര്‍ത്ഥി സംഘടന ഭരിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും അലന്‍ ഷുഹൈബിനെ പുറത്താക്കിയത് വിവാദമാകുന്നു. യൂണിയന്‍ മൃഗീയ ഭൂരിപക്ഷത്തോടെ എസ്എഫ്‌ഐ ഭരിക്കുന്നതു മാത്രമല്ല കേരള ഗവര്‍ണറെ പോലും ചാന്‍സലര്‍ പദവി മാനിക്കാതെ അപമാനിച്ചു വിട്ടുവെന്നു ആരോപിക്കപ്പെടുന്ന കടുത്ത സിപിഎമ്മുകാര്‍ ഭരിക്കുന്ന സെനറ്റാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ ഭരണം നിയന്ത്രിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോഴും സിപിഎമ്മുകാരനാണെന്ന് കോഴികോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ യുഎപിഎ ചുമത്തപ്പെട്ട അലന്‍ ഷുഹൈബിനെ സര്‍വകലാശാല പുറത്താക്കുന്നത്. അധ്യയന വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ക്ലാസില്‍ ഹാജരാകാതെ ജയിലിലും പുറത്തുമായി കഴിയുന്ന ഇടതുവിദ്യാര്‍ത്ഥി നേതാക്കളെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പരീക്ഷയെഴുതിപ്പിച്ച് ജയിപ്പിച്ചു വിടുന്ന കാംപസില്‍ നിന്നും യുഎപിഎ ചുമത്തി പൊലിസ് ജയിലില്‍ അടച്ച അലനെ എന്തിനാണ് പുറത്താക്കാന്‍ ധൃതി പിടിക്കുന്നുവെന്ന ചോദ്യം വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ ഉയരുന്നുണ്ട്.

തൊടുന്യായങ്ങള്‍ പറഞ്ഞ് അലനെ പുറത്താക്കി; വിവാദ കുരുക്കില്‍ കണ്ണൂര്‍ സര്‍വകലാശാല

ഏതാനും മാസം മുന്‍പാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തിരങ്കാവ് സ്വദേശി അലന്‍ ഷുഹൈബിനെ കോളജില്‍നിന്നും പുറത്താക്കിയത്. ഇതു സംബന്ധിച്ചു കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ഡോ. ജാനകി അമ്മാള്‍ കാംപസ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ബിഎ, എല്‍എല്‍ബി കോഴ്‌സില്‍ നിന്നാണ് അലനെ പുറത്താക്കിയിട്ടുള്ളത്. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാല ക്യാമ്പസിലായിരുന്നു അലന്‍ പഠിച്ചിരുന്നത്. അലന്റെ അമ്മ സബിത ശേഖറിനാണ് അറിയിപ്പ് ഒരു കത്തിലൂടെ നല്‍കിയിരിക്കുന്നത്.

ബിഎ, എല്‍എല്‍ബി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് അലനെ സര്‍വകലാശാലാ ചട്ടപ്രകാരം നീക്കം ചെയ്യുന്നു എന്നാണു കത്തില്‍ വിശദമാക്കുന്നത്. തുടര്‍ച്ചയായി 15 ദിവസം ഹാജരാകാതിരുന്നതിനാലാണു പുറത്താക്കുന്നതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്. യുഎപിഎ ചുമത്തി വേട്ടയാടുന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു വിദ്യാര്‍ത്ഥിയെ പുറകില്‍ നിന്നും കുത്തുകയാണ് സര്‍വകലാശാല അധികൃതര്‍ എന്ന രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

Keywords:  Kannur, News, Kerala, University, CPM, SFI, Student, Controversy, BJP, Kannur University, Kannur University  in controversy
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia