Accident | ബൈകും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥി ഉള്‍പെടെ 2 പേര് മരിച്ചു
Oct 16, 2023, 14:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (KVARTHA) മാഹി പുന്നോലില്‍ വച്ച് ബൈക് ലോറിയിലിടിച്ച് കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. പുത്തന്‍ കടപ്പുറം, ചെറിയ പുരയില്‍ യദുലാലാ(17)ണ് മരിച്ചത്. ഞായറാഴ്ച (16.10.2023) വൈകുന്നേരം ന്യൂമാഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ മാക്കൂട്ടം-പാറാല്‍ റോഡില്‍ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ തലശേരി സ്വദേശി നിധീഷ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു.
പരുക്കേറ്റ യദുവിനെ ഞായറാഴ്ച വൈകുന്നേരം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരണമടയുകയായിരുന്നു. കൊയിലാണ്ടി ജിവിഎച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു യദു. ആദരസൂചകമായി സ്കൂളിന് തിങ്കളാഴ്ച അവധി നല്‍കിയിട്ടുണ്ട്. പുത്തന്‍ കടപ്പുറം, ചെറിയ പുരയില്‍ ലാലു-ധന്യ ദമ്പതികളുടെ മകനാണ്. സഹോദരി ദിയ.
Keywords: News, Kerala, Injured, Treatment, Kannur, New Mahe, Accident, Road Accident, Death, Kannur: Two incliding student died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

