Accident | കണ്ണൂരില്‍ വീണ്ടും വാഹനാപകടം; മെരുവമ്പായിയിലെ കലുങ്കിലിടിച്ച് കാര്‍ മറിഞ്ഞ് 10 വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു
May 12, 2023, 09:50 IST
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പ് മെരുവമ്പായില്‍ കാര്‍ അപകടത്തില്‍ 10 വയസുകാരന്‍ ഉള്‍പെടെ രണ്ടുപേര്‍ മരിച്ചു. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരവിന്ദാക്ഷന്‍ (65) ചെറുമകന്‍ ഷാരോണ്‍(10) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഉരുവച്ചാല്‍ കയനിയിലേക്ക് പോവുകയായിരുന്ന കുടുംബമാണ് വെള്ളിയാഴ്ച പുലര്‍ചെ നാലുമണിയോടെ അപകടത്തില്‍പെട്ടത്.
മെരുവമ്പായിയിലെ കലുങ്കിലിടിച്ച് കാര്‍ മറിയുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഏറെ നേരത്തെ ശ്രമഫലമായാണ് കാറില്‍ നിന്നും പരുക്കേറ്റ യാത്രക്കാരെ പുറത്തെടുത്തത്. കലുങ്കിലിടിച്ചു മറിഞ്ഞ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തൊട്ടടുത്ത വയലിലേക്കാണ് കാര്‍ മറിഞ്ഞത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ പാപ്പിനിശേരി റോഡില്‍ പികപ് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു.
Keywords: Kannur, News, Kerala, Accident, Car, Car accident, Injured, Road, Police, Driver, Kannur: Two including 10 year old boy died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.