SWISS-TOWER 24/07/2023

Ticket Examiner Fraud | ടികറ്റ് എക്സാമിനര്‍ ചമഞ്ഞ് തട്ടിപ്പ്: മുഖ്യകണ്ണിയായ മാഡത്തിനായി അന്വേഷണം ഊര്‍ജിതമാക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) ടികറ്റ് എക്സാമിനാറെന്ന നാട്യത്തില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയെടുത്ത യുവതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മാഡം എന്ന് വിളിക്കുന്ന സ്ത്രീയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവര്‍ ഉടന്‍ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. അഞ്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ബിന്‍ഷ ഐസക്(27) തട്ടിയെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയായ മാഡത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.
Aster mims 04/11/2022

ബിന്‍ഷയുടെ മൊബൈല്‍ ഫോണില്‍ ഇവരുടെ ഫോണ്‍നമ്പറും ഇവര്‍ തമ്മില്‍ നടത്തിയ വാട്സ്ആപ് സന്ദേശങ്ങളുമുണ്ട്. ഇതോടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ബിന്‍ഷ തൊഴില്‍ തട്ടിപ്പ് നടത്തിയത് ഇവരുടെ നിര്‍ദേശ പ്രകാരമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബിന്‍ഷയ്ക്ക് നേരത്തെ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു.

Ticket Examiner Fraud | ടികറ്റ് എക്സാമിനര്‍ ചമഞ്ഞ് തട്ടിപ്പ്: മുഖ്യകണ്ണിയായ മാഡത്തിനായി അന്വേഷണം ഊര്‍ജിതമാക്കും

എന്നാല്‍ കുറച്ചുനാള്‍ മുന്‍പ് ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് സമ്പന്ന കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച ബിന്‍ഷ പിന്നീട് ഈ ജോലി നഷ്ടപ്പെട്ട വിവരം ഭര്‍ത്താവിനോട് പോലും അറിയിച്ചിരുന്നില്ല. ജോലിക്ക് പോകാനായി കണ്ണൂരിലെ ഒരു വാടകവീട്ടിലാണ് ഭര്‍ത്താവും കുട്ടിയുമൊന്നിച്ച് ഇവര്‍ താമസിച്ചിരുന്നത്.

ഭര്‍ത്താവാണ് ഇവരെ എന്നും റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മുന്‍പില്‍ താന്‍ ഇപ്പോഴും റെയില്‍വേയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഭാവിച്ച് ഇവര്‍ ശമ്പളത്തിന്റെ കുറവ് നികത്താനായി ഇരിട്ടിയിലെ മാഡത്തിന്റെ സഹായത്തോടെ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.

Keywords: Kannur, News, Kerala, Fraud, Woman, Arrest, Arrested, Police, Kannur: Ticket Examiner Fraud: The investigation will be intensified for the 'Madam'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia