Accident | പാപ്പിനിശ്ശേരിയില്‍ ലോറിയും പികപ് വാനും കൂട്ടിയിടിച്ച് അപകടം; തൃക്കരിപ്പൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
May 10, 2023, 09:12 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പാപ്പിനിശേരിയില്‍ ലോറിയും പികപ് വാനും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. ഉടുമ്പുന്തല കരിക്കടവ് സ്വദേശി എം കെ അസ്ലം (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നര മണിയോടെ പാപ്പിനിശ്ശേരി കരിക്കന്‍ കുളത്തിന് സമീപത്താണ് അപകടം ഉണ്ടായത്.
കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ഗ്യാസ് സിലിന്‍ഡര്‍ ലോറിയും അസ്ലം സഞ്ചരിച്ചിരുന്ന പികപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അസ്ലം വാനില്‍ കുടുങ്ങിപ്പോയി. പൊലീസ് നാട്ടുകാരും വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവര്‍ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഉടുമ്പുന്തലയിലെ അബ്ദുല്‍ അസീസിന്റെയും കെ സുലൈഖയുടെയും മകനാണ് അസ്ലം. റംസീനയാണ് ഭാര്യ. ആദി, ആലിയ എന്നിവര്‍ മക്കളാണ്.
Keywords: Kannur, News, Kerala, Death, accident, Police, Death, Hospital, Accident, Kannur: Thrikaripur native died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

