Accident | പികപ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; മാതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന 3 വയസുകാരന്‍ മരിച്ചു

 


ADVERTISEMENT

മട്ടന്നൂര്‍: (KVARTHA) ചാവശേരി പറമ്പില്‍ പികപ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചാവശേരി പറമ്പിലെ ഐസിന്‍ ആദമാണ് മരിച്ചത്. മാതാവിനോടൊപ്പം സ്‌കൂടറില്‍ യാത്രചെയ്തിരുന്ന മൂന്നു വയസുകാരന്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്‌കൂടര്‍ ഓടിച്ചിരുന്ന മാതാവ് പി കെ മുബശ്ശിറയെ (23) ഗുരുതരമായ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster_MIMS

ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ചാവശേരി പറമ്പില്‍ നിന്ന് പത്തൊമ്പതാം മൈലിലേക്ക് പോകുന്ന സ്‌കൂടറും വെളിയമ്പ്രയിലേക്ക് വരുന്ന പികപ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ മുബശ്ശിറെയും മകനെയും ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഐസിന്‍ മരണമടയുകയായിരുന്നു. 

Accident | പികപ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; മാതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന 3 വയസുകാരന്‍ മരിച്ചു

മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ടറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ പികപ് വാന്‍ ഡ്രൈവര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords:  Mattannur, Accident, Death, Road Accident, News, Kerala, Kannur: Three year old boy died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia