T Padmanabhan | ഒരിക്കലും പ്രതീക്ഷിക്കാത്തതും സംഭവിക്കാന്‍ പാടില്ലാത്തതുമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സംഭവിച്ചതെന്ന് കഥാകൃത്ത് ടി പത്മനാഭന്
Oct 14, 2023, 08:53 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഒരിക്കലും പ്രതീക്ഷിക്കാത്തതും സംഭവിക്കാന്‍ പാടില്ലാത്തതുമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സംഭവിച്ചതെന്ന് കഥാകൃത്ത് ടി പത്മനാഭന്. കണ്ണൂരില്‍ നടക്കുന്ന അഖിലേന്‍ഡ്യാ സഹകരണവാരാഘോഷത്തിന്റെ ലോഗോ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ പേരില്‍ മുഴുവന്‍ സഹകരണ പ്രസ്ഥാനങ്ങളും ശരിയല്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സഹകരണ പ്രസ്ഥാനം ഏറ്റവും വളര്‍ന്നതും വിജയം കണ്ടതും കേരളത്തിലാണ്. ലോക പ്രശസ്തമായ സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പെടെ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടകസമിതി ഓഫീസായ പൊലിസ് സൊസെറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍ ചന്ദ്രന് അധ്യക്ഷനായി. സി വി ശശീന്ദ്രന് ടി പത്മനാഭനില്‍ നിന്നും ലോഗോ ഏറ്റുവാങ്ങി.
കാരായി രാജന്, എം പ്രകാശന്, മുണ്ടേരി ഗംഗാധരന്, ഇ രാജേന്ദ്രന്, കെ പ്രദോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി മുകുന്ദന്, വി രാമകൃഷ്ണന്, എന്‍ ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, T Padmanabhan, Karuvannur, Cooperative Bank, Incident, Kannur: T Padmanabhan about Karuvannur Cooperative Bank incident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

