Died | പ്ലൈവുഡ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്ന് വീണ് പയ്യന്നൂര്‍ സ്വദേശിയായ സൂപര്‍വൈസര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കുമ്പളയിലെ പ്ലൈവുഡ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്നുവീണ് പയ്യന്നൂര്‍ കേളോത്ത് സ്വദേശിയായ സൂപര്‍വൈസര്‍ക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റഊഫ് (60) ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച (07.08.2023) ഉച്ചയോടെയാണ് സംഭവം. 
Aster mims 04/11/2022

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബാണ് പെട്ടെന്ന് തകര്‍ന്നുവീണത്. സ്ലാബ് തലയിലേക്ക് പതിച്ചതിനെത്തുടര്‍ന്ന് റഊഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

Died | പ്ലൈവുഡ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്ന് വീണ് പയ്യന്നൂര്‍ സ്വദേശിയായ സൂപര്‍വൈസര്‍ മരിച്ചു

Keywords: Kannur, News, Kerala, Death, Kumbala, Payyannur News, Supervisor, Factory, Rauf, Kannur: Supervisor died after plywood factory slab collapsed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia