Died | നീന്തല്‍ കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
Jul 27, 2023, 17:36 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നീന്തല്‍ കുളത്തില്‍ മുങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം മുബാറക് മന്‍സിലില്‍ സിറാജിന്റെയും ശെമീമയുടെയും മകന് മുഹമ്മദ് (11) ആണ് കോഴിക്കോട് ആശുപത്രിയില്‍ വ്യാഴാഴ്ച (27.07.2023) രാവിലെ മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ എടക്കാട് കൂട്ടുകാരോടൊപ്പം കുളത്തില്‍ നീന്തല്‍ പരിശീലിച്ചു കൊണ്ടിരിക്കേയായിരുന്നു അപകടം. ആദ്യം ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കടമ്പൂര് ഹയര്‍ സെകന്‍ഡറി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ദിയാന, അഹമദ്, ഹാല
Keywords: Kannur, News, Kerala, Student, Death, Drowned, Kannur: Student drowns in swimming pool.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

