Accident | റോഡ് മുറിച്ച് കടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Jul 11, 2023, 11:30 IST
കണ്ണൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് സ്തംഭിച്ച വാഹന ഗതാഗതം ചൊവ്വാഴ്ച (11.07.2023) പുലര്‍ചെയോടെ പുന:സ്ഥാപിച്ചു. അപകടത്തില്‍ ഒരു ബസ് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
തിങ്കളാഴ്ച (10.07.2023) അര്‍ധരാത്രി 12 മണിയോടെ മംഗ്ളൂറുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡില്‍ പലതവണ തലകീഴായി മറിഞ്ഞു. 24 പേരെ പരുക്കുകളോടെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kannur, News, Kerala, Accident, Student, KSRTC Bus, Death, Kannur: Student died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.