AN Shamseer | പരിമിതികള്‍ക്കിടയിലും സര്‍കാര്‍ വളരെയധികം ആത്മാര്‍ഥമായി ഇടപെട്ടാണ് വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിര്‍ത്തുന്നതെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

 


കണ്ണൂര്‍: (www.kvartha.com) പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ വളരെയധികം ആത്മാര്‍ഥമായി ഇടപെട്ടാണ് വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിര്‍ത്തുന്നതെന്ന് നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിപണിയോട് മത്സരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യവസ്തുക്കള്‍ നല്‍കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍കാരിനുള്ളത്. ഇതിന് സിവില്‍ സപ്ലൈസ് വകുപ്പ് അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ നാം ഏതാണ്ടെല്ലാ ഉത്പന്നങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടു തന്നെ നിരവധി പരിമിതികള്‍ സിവില്‍ സപ്ലൈസ് വകുപ്പിനും നമ്മുടെ സംസ്ഥാനത്തിനും ഉണ്ട്. ഇറക്കുമതി ചെയ്യുമ്പോഴുള്ള വാഹനത്തിന്റെ ചാര്‍ജ് ഉള്‍പ്പെടെ വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍കാരിന് വരുന്നു. ഇതുമൂലം വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.

ഭക്ഷ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് 13 അവശ്യ ഉത്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് സാധാരണക്കാരന് ലഭിക്കാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.  ഈ ഓണക്കാലത്ത് ഒരാളുടെ വീട്ടിലും പട്ടിണി ഉണ്ടാവാന്‍ പാടില്ല. കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാര്‍ ഇതുപോലെ ഇടപെട്ടിരുന്നു. ഓണം ഫെയറില്‍ കൃത്യമായി അവശ്യ ഉത്പന്നങ്ങള്‍ സ്റ്റോക്ക് തീരുമ്പോള്‍ തന്നെ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും സ്പീകര്‍ പറഞ്ഞു.

AN Shamseer | പരിമിതികള്‍ക്കിടയിലും സര്‍കാര്‍ വളരെയധികം ആത്മാര്‍ഥമായി ഇടപെട്ടാണ് വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിര്‍ത്തുന്നതെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍

സപ്ലൈകോ ഓണം ഫെയറില്‍ പൊതുവിപണിയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വിലക്കുറവ് അഞ്ച് ശതമാനം മുതല്‍ 50 ശതമാനം വരെയാണ്. വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ട്.
രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ ആദ്യവില്‍പന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ എം സുല്‍ഫികര്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍ മാധവന്‍ നമ്പൂതിരി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി പി സുധാകരന്‍, വെള്ളോറ രാജന്‍, ടി സി മനോജ്, കെ പി താഹിര്‍, കെ പി ദീലീപ്, സി ധീരജ് എന്നിവര്‍ സംസാരിച്ചു.

Keywords: Kannur, News, Kerala, Speaker, AN Shamseer, Inflation, Essentials, Price, Kannur: Speaker AN Shamseer about inflation of essentials.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia