New Courses | കണ്ണൂര്‍ താണയില്‍ ന്യൂജെനറേഷന്‍ കോഴ്സുകളുമായി റയ്ന്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ആന്‍ഡ് വുമണ്‍ കോളജ്; ഉദ്ഘാടനം ജൂലൈ 30ന്
Jul 28, 2023, 18:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ റയ്ന്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ആന്‍ഡ് വുമണ്‍സ് കോളജ് കണ്ണൂര്‍ താണയിലെ കാംപസില്‍ പുതിയ ഡിസൈന്‍ കോഴ്സുകള്‍ തുടങ്ങുന്നു. നിര്‍മിതി ബുദ്ധിയില്‍ പ്രാവീണ്യം നേടുന്നതിലുള്‍പെടെയുളള ന്യൂജനറേഷന്‍ കോഴ്സുകളാണ് ചെന്നൈ ആസ്ഥാനമായുളള നാഷനല്‍ കോളജ് ഡിസൈനും മറ്റു വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുതിയ കോഴ്സുകളുടെ ഉദ്ഘാടനം ജൂലൈ മുപ്പതിന് വൈകുന്നേരം നാലുമണിക്ക് സാമൂഹിക പ്രവര്‍ത്തകയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഡോ. ശമാ മുഹമ്മദ് നിര്‍വഹിക്കും. പരിപാടിയില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിക്കും. റയ്ന്‍ വുമണ്‍സ് കോളജില്‍ നടക്കുന്ന ബിരുദ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌കോളര്‍ഷിപ്പോട് കൂടി അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി എം കെ അനീസ്, പഠനവകുപ്പ് പ്രതിനിധികളായ രേഖാ മോഹന്‍ദാസ്, സോണാലി റോയ് ചൗധരി, കെ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു
Keywords: Kannur, News, Kerala, Ryan International School and Women's College, New Courses, New Generation Courses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.