Police Booked | തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കവര്‍ച; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വടക്കേ മലബാറിലെ അതിപ്രശസ്തമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച നടത്തിയ സംഭവത്തില്‍ തലശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബുധനാഴ്ച പുലര്‍ചെ ക്ഷേത്രം ജീവനക്കാരാണ് കവര്‍ച നടന്നതായി കണ്ടെത്തിയത്. 
Aster_MIMS

പൊലീസ് പറയുന്നത്: ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിര്‍മിച്ച ഭണ്ഡാരമാണ് പുലര്‍ചെ എത്തിയ ഒരാള്‍ തകര്‍ത്തതായി തൊട്ടടുത്ത ക്ഷേത്രത്തിനടുത്തെ സത്രത്തില്‍ താമസിക്കുന്നവര്‍ കണ്ടത്. ശബ്ദം കേട്ട് മുറിയില്‍ നിന്നും പുറത്തെത്തുമ്പോഴെക്കും കവര്‍ചക്കാരന്‍ രക്ഷപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പാണ് ഭണ്ഡാരം തുറന്നത്. പതിനായിരത്തില്‍ കൂടുതല്‍ തുക ഉണ്ടായിരിക്കുമെന്നാണ് ക്ഷേത്രം ജീവനക്കാരുടെ നിഗമനം. 

Police Booked | തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കവര്‍ച; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

അതേസമയം ക്ഷേത്രത്തില്‍ വാച്ച്മാനുണ്ടായിരുന്നുവെങ്കിലും ഇയാള്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനടുത്തായിരുന്നു ഉണ്ടായിരുന്നതെന്നാണ് പറയുന്നത്. തലശേരി ടൗണ്‍ പൊലീസ് ക്ഷേത്രം ഭാരവാഹികളുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്.

Police Booked | തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കവര്‍ച; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Keywords: Kannur, News, Kerala, Robbery, Police, Kannur: Robbery at temple; Police Booked.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia