Robbery | തലശേരിയില്‍ മൊബൈല്‍ ഫോണ്‍ കട കുത്തിതുറന്ന് മോഷണം; പൊലീസ് കേസെടുത്തു
Jun 7, 2023, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തലശേരിയില്‍ വീണ്ടും കവര്‍ച. തലശേരി നഗരത്തിലെ എം എം റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന നെക്സ്റ്റ് മൊബൈല്‍ ഷോപിന്റെ ഷടര്‍ കുത്തിതുറന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. വിലയേറിയതും, കുറഞ്ഞതുമായ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
മോഷ്ടാവായ യുവാവ് കടയില്‍ കയറി കാഷ് കൗണ്ടര്‍ അരിച്ചു പെറുക്കി പണത്തിനായി തിരയുന്നതും മൊബൈല്‍ ഫോണുകള്‍ എടുത്ത് സഞ്ചിയില്‍ ഇട്ട് പൊതിയുന്നതും മുറിയിലെ സിസിടിവിയില്‍ തെളിഞ്ഞു കാണുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ രണ്ട് കടകളില്‍ മോഷണ ശ്രമവും നടന്നു.
കടയുടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം നടത്തി. തലശേരി ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തി.
Keywords: Kannur, News, Kerala, Robbery, Mobile phone, Police, Crime, Kannur: Robbery at a mobile shop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

