RSS | 98-ാം ജന്മദിനത്തില്‍ ആര്‍എസ്എസ് തലശേരിയില്‍ പഥസഞ്ചലനം നടത്തി

 


കണ്ണൂര്‍: (KVARTHA) രാഷ്ട്രീയ സ്വയം സേവക സംഘം തലശ്ശേരി ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി. നൂറുകണക്കിന് സ്വയം സേവകര്‍ പങ്കെടുത്ത പഥസഞ്ചലനം വാടിക്കല്‍ രാമക്യഷ്ണ മന്ദിരത്തിന് സമീപത്തു നിന്നും ആരംഭിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ്, സംഗമം ജന്‍ക്ഷന്‍, ഗുഡ് ഷെഡ് റോഡ് വഴി കുയ്യാലി അമ്പാടി നഗറില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് പി ഉണ്ണികൃഷ്ണന്‍ മുഖ്യ ഭാഷണം നടത്തി. സ്‌പോര്‍ട്‌സ് അതോററി ഓഫ് ഇന്‍ഡ്യയുടെ തലശേരി സെന്ററിലെ ജിംനാസ്റ്റിക് കോച് രാജാ റോയ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഖണ്ഡ ്കാര്യവാഹ് കെ സുധീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് സംസ്ഥാന സഹ ബൗദ്ധിക്ക് പ്രമുഖ് പി പി സുരേഷ് ബാബു, വിഭാഗ് സംഘചാലക് അഡ്വ. സി കെ. ശ്രീനിവാസന്‍, ജില്ലാ സംഘചാലക് എം കെ ശ്രീകുമാരന്‍ മാസ്റ്റര്‍ ജില്ലാ കാര്യവാഹ് കെ ശ്രീജേഷ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

RSS | 98-ാം ജന്മദിനത്തില്‍ ആര്‍എസ്എസ് തലശേരിയില്‍ പഥസഞ്ചലനം നടത്തി

മതുക്കോത്ത് (കണ്ണൂര്‍): രാഷ്ട്ര സ്വത്വത്തെ ഉണര്‍ത്താന്‍ ഹിന്ദുത്വമാകുന്ന സനാതന ധര്‍മത്തെ ദേശീയതിലേക്ക് സന്നിവേശിച്ചാണ് സ്വാതന്ത്ര്യ സമരസേനാനികള്‍ പോരാടിയതെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് വിദ്യാര്‍ഥി പ്രമുഖ് ഒ എം സജിത്ത് ആര്‍എസ്എസ് ചക്കരക്കല്ല് ഖണ്‍ഡ് വിജയദശമി പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. ലോകമാന്യതിലകന്‍ ഗീതാ രഹസ്യം ഗ്രന്ഥം രയിച്ചും ഗണേശ ഉല്‍സവങ്ങളെ ജനകീയ മാറ്റിയും മഹാത്മ ഗാന്ധി ഹിന്ദു സ്വരാജ്യം രാമ രാജ്യ സങ്കല്‍പവും മുന്‍ നിര്‍ത്തിയാണ് സ്വാതന്ത്ര്യ സമരം നടത്തിയത്.  ഓരോ ഗ്രാമങ്ങളും ലഹരി ഇല്ലാത്ത രോഗങ്ങള്‍ ഇല്ലാത്ത കടമില്ലാത്ത, അപരാധമില്ലാത്ത സംഘര്‍ഷമില്ലാത്ത ഗ്രാമങ്ങള്‍ സൃഷടിക്കാന്‍ നമുക്ക് സാധിക്കണം. 

ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ, വസ്ത്രം പരിഗണിക്കാതെ, ചിന്തിക്കാതെയുള്ള ഐക്യദാര്‍ഢ്യമുള്ള സമാജത്തെ സ്യഷ്ടിക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇത്തര സമാജ രചന ഉണ്ടായപ്പോള്‍  രാഷ്ട്രത്തിന്റെ ശത്രുക്കളായ ശകന്മാരെയും ഹൂണന്‍മാരെയും തോല്‍പ്പിച്ച് സനാതന ധര്‍മത്തോട് ചേര്‍ത്ത ചരിത്രം ഭാരതത്തിനുണ്ട്. ചടങ്ങില്‍ ഖണ്ഡ് സംഘചാലക് എം വി നോദ് മാസ്റ്റര്‍ അദ്ധ്യഷത വഹിച്ചു. ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ പ്രൊജക്ടുകളുടെ എന്‍ജിനീയര്‍ ആരിഫ് പൊതുച്ചേരി മുഖ്യാതിഥിയായി. പൊതു പരിപാടിക്ക് മുമ്പ് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പഥ സഞ്ചലനം നടന്നു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം മതുക്കോത്ത് ഗ്രൗന്‍ഡില്‍ സമാപിച്ചു.

ചെറുപുഴ: ആര്‍എസ്എസ് ചെറുപുഴ ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഥസഞ്ചലനം കോലുവള്ളിയില്‍  ആരംഭിച്ച് ചെറുപുഴ ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ റിട. കേണല്‍  അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ്  കണ്ണൂര്‍ വിഭാഗ് പ്രചാരക് കെ എസ് അനീഷ് പ്രഭാഷണം നടത്തി.

മയ്യില്‍: ആര്‍എസ്എസ് കണ്ണൂര്‍ ഖണ്ഡ് വിജയദശമി ആഘോഷം മയ്യില്‍ കയരളംമൊട്ട മൈതാനത്ത് നടന്നു. മയ്യില്‍ ടൗണില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം കയരളം മൊട്ടയില്‍ സമാപിച്ചു. കയരളം മൊട്ടയില്‍  നടന്ന പൊതുപരിപാടിയില്‍ തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടന സെക്രടറി ടി ശ്രീജിത്ത് വിജയദശമി സന്ദേശം നല്‍കി സംസാരിച്ചു. ശാരീരിക പ്രദര്‍ശനവും ഉണ്ടായിരുന്നു. കരുമാരത്തില്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ഖണ്ഡ് കാര്യവാഹ് പി ഷൈജു സ്വാഗതം പറഞ്ഞു. 

ആലക്കോട്: ആലക്കോട് ഖണ്ഡിന്റെ നേതൃത്വത്തില്‍ പദസഞ്ചലനം നടന്നു. നടുവില്‍ ചെമ്മീന്‍ കവലയില്‍ നിന്നും ആരംഭിച്ച സഞ്ചലനത്തില്‍ നൂറുകണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെയാണ് സ്വയം സേവകര്‍ പഥസഞ്ചലനം നടത്തിയത്. തുടര്‍ന്ന് നടുവില്‍ എന്‍എസ്എസ് ഗ്രൗണ്ടില്‍ നടന്ന സാംഘിക്കില്‍ വിഭാഗ് ബൗദ്ധിക്ക് ശിക്ഷാന്‍ പ്രമുഖ് ബാനിഷ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. റിട. തഹസില്‍ദാര്‍ എന്‍ വി ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് പി വി ലിജേഷ്, ഖണ്ഡ് സംഘചാലക് എം ആര്‍. മണി ബാബു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ഖണ്ഡ് കാര്യവാഹ് സുകേഷ് സ്വാഗതം പറഞ്ഞു.

Keywords: Kannur, RSS, Rashtriya Swayamsevak Sangh, Celebration, Foundation Day, News, Kerala, Politics, 98th Foundation Day, Kannur: Rashtriya Swayamsevak Sangh Celebrates Its 98th Foundation Day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia