Found Dead | കണ്ണൂരില്‍ റെയില്‍വേ കരാര്‍ ജോലിക്കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപം കരാര്‍ ജീവനക്കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്. കണ്ണൂര്‍ എടക്കാട് റയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഏറനാട് എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

റെയില്‍വെ എന്‍ജിനീയറിങ് വിഭാഗം കരാര്‍ ജീവനക്കാരിയായ കാത്തിയയുടെ നേതൃത്വത്തില്‍ ഏറനാട് എക്‌സ്പ്രസ് കടന്നുപോകുന്ന സമയത്ത് റെയില്‍വെ പാളത്തില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മൃതദേഹം കണ്ണൂര്‍ ഗവ: ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Found Dead | കണ്ണൂരില്‍ റെയില്‍വേ കരാര്‍ ജോലിക്കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Keywords: Kannur, News, Kerala, Accident, Train, Woman, Railway employee, Found Dead, Kannur: Railway contract employee found dead in railway track.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia