Charitable Trust | തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തണലോരം ഭിന്നശേഷി ദിനാചരണം നടത്തും
കണ്ണൂര്‍: (www.kvartha.com) തണല്‍ വീട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തണല്‍ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി തണല്‍ വീട് പടന്ന പാലം, ഖിദ്മതണല്‍ സ്‌നേഹ വീട്, കാഞ്ഞിരോട് ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡിസിറ്റി തുടങ്ങിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള എക്‌സിബിഷന്‍ നടത്തും. ഡിസംബര്‍ നാലിന് രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ സാധു കല്യാണ മണ്ഡപത്തില്‍ നടക്കുന്ന പ്രദര്‍ശനം തികച്ചും സൗജന്യമായിരിക്കും.
ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് അവതരിപിക്കുന്ന ഓടാമ്പല്‍ നാടകം, മൈലാഞ്ചിയിടല്‍ മത്സരം, പാചക മത്സരം, കാലിഗ്രാഫി പരിശീലനം എന്നിവയും പരിപാടിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. സൂഫി സംഗീതാജ്ഞന്‍ സമീര്‍ ബിന്‍ സി നയിക്കുന്ന സംഗീത വിരുന്ന് പരിപാടിയുടെ ഭാഗമായി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ തണല്‍ ഭാരവാഹികളായ വി യൂനുസ്, എ കെ സവാഹിര്‍, എ പി എം അലിപ്പി, എന്‍ രാമചന്ദ്രന്‍, കെ.ടി അബ്ദുല്‍ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press meet, Kannur: Press meet of Thanal Charitable Trust.