Potholes | കുഴി അടച്ച് ഒരാഴ്ച തികയും മുന്‍പെ പാലത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു; മയ്യഴിക്കൂട്ടം സമര്‍പിച്ച ഹര്‍ജി ഹൈകോടതി സ്വീകരിച്ചു

 


മയ്യഴി: (KVARTHA) കുണ്ടും കുഴികളും അടച്ചിട്ട് ഒരാഴ്ച തികയും മുന്‍പെ മാഹി പാലത്തിന്റെ മേല്‍ ഭാഗത്ത് വീണ്ടും വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടു. മഴ കനത്തതോടെ കഴിഞ്ഞ ദിവസം താര്‍ മിശ്രിതമുപയോഗിച്ച് അടച്ച കുണ്ടും കുഴികളും തകര്‍ന്ന് വീണ്ടും കുഴികളായി. യാത്രക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും അതിശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കുഴികള്‍ അടച്ചത്.

ന്യൂമാഹി ടൗണില്‍ നിന്നും പാലത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ പാലത്തിന്റെ ഇടത് ഭാഗത്താണ് കുഴികളേറെയുള്ളത്. ഇതോടെ വടകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. ഇതുകാരണമുള്ള ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. കനത്ത മഴ തുടരുന്നതിനാല്‍ കുഴികളടക്കുക പ്രായോഗികമല്ല. ഒക്ടോബര്‍ അഞ്ചിന് മാഹി പള്ളി തിരുനാള്‍ തുടങ്ങുന്നതോടെ ഗതാഗത തടസം അതിരൂക്ഷമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനിടെ അരനൂറ്റാണ്ടിലേറെക്കാലം പഴക്കവും കാരണവും ദീര്‍ഘകാലമായി ശാസത്രീയമായി അറ്റകുറ്റപ്പണി നടത്താത്തതിനാലും തകര്‍ച നേരിടുന്ന മാഹിപ്പാലത്തിന്റെ പ്രശ്നങ്ങള്‍ ഹൈടോടതി ഫയലില്‍ സ്വീകരിച്ചു.

Potholes | കുഴി അടച്ച് ഒരാഴ്ച തികയും മുന്‍പെ പാലത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു; മയ്യഴിക്കൂട്ടം സമര്‍പിച്ച ഹര്‍ജി ഹൈകോടതി സ്വീകരിച്ചു

പ്രവാസികളായ മയ്യഴിക്കാരുടെ നവ മാധ്യമക്കൂട്ടായ്മ മയ്യഴിക്കൂട്ടം നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി പാലത്തിന് മുകളില്‍ ശാസ്ത്രീയമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. പാലത്തിന്റെ മേല്‍ ഭാഗം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളും നിറഞ്ഞ് തകര്‍ച രൂക്ഷമായതോടെ വാഹന ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്. ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാദുരിതം അധികൃതര്‍ അവഗണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മയ്യഴിക്കൂട്ടം ഹൈകോടതിയിലെത്തിയത്.

പ്രതിഷേധം ഏറെ ശക്തമായതോടെയാണ് ഒരാഴ്ച മുന്‍പ് അധികൃതല്‍ പാലത്തിന് മുകളിലെ കുഴികള്‍ അടച്ചത്. മഴ ശക്തമായതോടെ വീണ്ടും കുഴികള്‍ രൂപപ്പെട്ടു വരുന്നു. പാലവും അനുബന്ധ ദേശീയപാതയും ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കുന്നത് വരെയോ തലശ്ശേരി-മാഹി ബൈപ്പാസ് തുറന്ന് കൊടുക്കുന്നത് വരെയോ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഭാരമേറിയതും നീളം ഏറെയുള്ളതുമായ വലിയ വാഹനങ്ങള്‍ മാഹിപ്പാലം വഴി കടന്ന് പോകുന്നത് നിയന്ത്രിക്കുക. നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിപാലം നിര്‍മിക്കുക, പാലം ശാസ്ത്രീയമായ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

Potholes | കുഴി അടച്ച് ഒരാഴ്ച തികയും മുന്‍പെ പാലത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു; മയ്യഴിക്കൂട്ടം സമര്‍പിച്ച ഹര്‍ജി ഹൈകോടതി സ്വീകരിച്ചു

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷ എന്നിവ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് സംരക്ഷിക്കപ്പെടണം. ബന്ധപ്പെട്ട അധികൃതര്‍ ഈ ഉത്തരവാദിത്തവും കടമയും നിര്‍വഹിക്കുന്നില്ല. പൊട്ടിപ്പൊളിഞ്ഞ റോഡും പാലവും കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുകയാണ്.
തകര്‍ന്ന റോഡുകള്‍ കാരണം അപകടങ്ങള്‍ ഉണ്ടാകുന്നു. യാത്രക്കാരുടെ ജീവനുകള്‍ റോഡില്‍ പൊലിയുന്നു. ജനങ്ങള്‍ക്ക് സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പ് വരുത്തണമെന്ന് കൂടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് വി ജോര്‍ജ് മുഖേനയാന്ന് പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് മയ്യഴിക്കൂട്ടം ജനറല്‍ സെക്രടറി ഒ വി ജിനോസ് ബശീര്‍ അറിയിച്ചു.

Keywords: Kannur, Mayyazhi, Potholes, High Court, Petition, Mayyazhikoottam, Bridge, Vehicle, Kannur: Potholes appeared on the bridge; High Court accepted the petition filed by Mayyazhikoottam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia