Porter Died | ചുമട്ട് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

 
Kannur: Porter collapsed and died while working, Kannur, News, Kerala, Died


ADVERTISEMENT

എസ്ടിയു ഹാജിറോഡ് യൂണിറ്റ് പ്രവര്‍ത്തകനാണ്.

കണ്ണൂര്‍: (KVARTHA) നഗരത്തില്‍ കയറ്റിറക്ക് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തളാപ്പ് തായലെ കല്ലാളത്ത് മഹറൂഫ് (49) ആണ് മരിച്ചത്. വെള്ളിയാഴ്ച (28.06.2024) വൈകുന്നേരം 4.30ന് ഒണ്ടേന്‍ റോഡിലെ സിമന്റ് ഗോഡൗണില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

ഖബറടക്കം ശനിയാഴ്ച (29.06.2024) ഉച്ചയ്ക്ക് 12ന് തളാപ്പ് ജുമാ മസ്ജിദില്‍ നടത്തി. വര്‍ഷങ്ങളായി കയറ്റിറക്ക് തൊഴിലാളിയും എസ്ടിയു ഹാജിറോഡ് യൂണിറ്റ് പ്രവര്‍ത്തകനുമാണ്. പരേതനായ ഹസന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: പി സല്‍മത്ത് (പള്ളിപ്രം). മക്കള്‍: മര്‍സീന, ഫിദ, ഹിബ. മരുമക്കള്‍: നദീര്‍, റസല്‍.
 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia