SWISS-TOWER 24/07/2023

Police Investigation | കണ്ണൂര്‍ സിറ്റിയിലെ യുവാവിന്റെ മരണം: ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


കണ്ണൂര്‍: (www.kvartha.com) യുവാവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ നഗരപരിധിയിലുളള കണ്ണൂര്‍ സിറ്റിയില്‍ യുവാവിന്റെ മരണം അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടാണെന്ന പരാതിയെ തുടര്‍ന്നാണ് യഥാര്‍ഥ മരണകാരണമറിയാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയത്. 
Aster mims 04/11/2022

കണ്ണൂര്‍ സിറ്റി  സ്വദേശി സല്‍മനുല്‍ ഹാരിസിന്റെ (29) മരണത്തിലാണ് ലഹരിമരുന്ന് ഉപയാഗിച്ചതാാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഈക്കാര്യം ഇതുവരെസ്ഥിരീകരിച്ചിട്ടില്ല. യുവാവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, ഈ പരിശോധനാഫലം പുറത്തുവന്നാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് കണ്ണൂര്‍ സിറ്റി സിഐ രാജീവ് കുമാര്‍പറഞ്ഞു.  

Police Investigation | കണ്ണൂര്‍ സിറ്റിയിലെ യുവാവിന്റെ മരണം: ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

അതേസമയം യുവാവിന്റ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് കുടുംബവുമായി ബന്ധമുളളവര്‍ ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ പതിനെട്ടാം തീയതി വീട്ടില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുളള വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചതെന്നും ഇവിടെ നിന്നും രണ്ട് യുവാക്കളാണ് സല്‍മാനെ ആശുപത്രിയിലെത്തിച്ചതെന്നും കുടുംബവുമായി ബന്ധമുളളവര്‍ പറയുന്നു. പിന്നീട് ഇവര്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടതായി ആരോപണമുണ്ട്. 

സംഭവത്തില്‍ ലഹരിമാഫിയക്ക് ബന്ധമുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഈക്കാര്യത്തില്‍ അന്വേഷണം വേണമെന്നും വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയവര്‍ യുവാവിന് നിര്‍ബന്ധിച്ച് ലഹരിമരുന്ന് നല്‍കിയതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Keywords: Kannur, News, Kerala, Death, Police, Intensified, Investigation, Kannur: Police intensified the investigation to remove the mystery of the death of the youth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia