PK Srimati | 'പൊലീസിനെ താന്‍ മാത്രമല്ല മുഖ്യമന്ത്രിയും വിമര്‍ശിച്ചിട്ടുണ്ട്': വിവാദങ്ങളില്‍ പ്രതികരിച്ച് പി കെ ശ്രീമതി

 


കണ്ണൂര്‍: (www.kvartha.com) പൊലീസിനെതിരെ താന്‍ മാത്രമല്ല മുഖ്യമന്ത്രിയും വിമര്‍ശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമിറ്റിഅംഗം പി കെ ശ്രീമതി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീമതി. കേരളാ പൊലീസിന്റെ അന്വേഷണ മികവിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. എന്നാല്‍ മികവിനിടെയിലും ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ ക്രിമിനല്‍ സ്വഭാവംകാട്ടി. ഇതിനെയാണ് താന്‍ ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ചതെന്നും പി.കെ ശ്രീമതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വേലിതന്നെ വിളവു തിന്നുവെന്ന പ്രയോഗവുമായി പി കെ ശ്രീമതി തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെ പൊലീസിനെ വിമര്‍ശിച്ചത്. ഇതിനെ പിന്‍തുണച്ചുകൊണ്ടു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തുവരികയും ചെയ്തു. എല്‍ഡിഎഫ് ഭരണത്തിനെതിരെ സിപിഎം കേന്ദ്രകമിറ്റിയംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചത്. 

PK Srimati | 'പൊലീസിനെ താന്‍ മാത്രമല്ല മുഖ്യമന്ത്രിയും വിമര്‍ശിച്ചിട്ടുണ്ട്': വിവാദങ്ങളില്‍ പ്രതികരിച്ച് പി കെ ശ്രീമതി

സംഭവം വിവാദമായതിനെ തുടര്‍ന്ന് കേരളത്തിലെ പൊലീസ് സ്‌ക്വാട്ലാന്‍ഡ് യാര്‍ഡിനെക്കാള്‍ മികച്ചതാണെന്നു പറഞ്ഞ് പുകഴ്ത്താനും പി കെ ശ്രീമതി പറയാന്‍ മറന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ സ്വന്തം പാര്‍ടിയിലെ കേന്ദ്രകമിറ്റിയംഗം തന്നെ രംഗത്തുവന്നത് സിപിഎമിനുള്ളിലും ചര്‍ചയായിട്ടുണ്ട്. നേരത്തെ സംസ്ഥാന പൊലിസിനെ സിപിഐ നേതാവ് ആനിരാജ വിമര്‍ശിച്ചത് സിപിഎം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിനു കടുത്ത ഭാഷയിലെ മറുപടിയാണ് എം എം മണിയടക്കമുള്ള നേതാക്കള്‍ പറഞ്ഞത്.

Keywords:  Kannur, News, Kerala, Chief Minister, Police, Kannur: PK Srimati responded to the controversies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia