PK Krishnadas | കണ്ണൂരില്‍ ട്രെയിന്‍ ബോഗിക്ക് തീവച്ച സംഭവം അട്ടിമറിയെന്ന് പി കെ കൃഷ്ണദാസ്
Jun 1, 2023, 14:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്നും കണ്ണൂരിലെ ട്രെയിന്‍ തീവയ്പ് അന്വേഷണം എത്രയും വേഗം എന്‍ഐഎക്ക് കൈമാറണമെന്നും റെയില്‍വേ അമിനിറ്റി കമിറ്റി ചെയര്മാന് പി കെ കൃഷ്ണദാസ്. എലത്തൂര്‍ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്നേ വീണ്ടും ട്രെയിനിന് തീപ്പിടുത്തമുണ്ടായത് ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ മാത്രം ട്രെയിനുകള്‍ക്ക് തീപിടുത്തം നടക്കുന്നു എന്നത് ഗൗരവമായി കാണണമെന്നും കൃഷ്ണദാസ് പറഞ്ഞു.
കണ്ണൂരില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ട്. എലത്തൂര്‍ സംഭവത്തിലുള്പെടെ പ്രതികളെ കേരളത്തിലെത്തിക്കുന്ന സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. കേരള സര്‍കാര്‍ പല കാര്യങ്ങളും ലാഘവത്തോടെയാണ് കാണുന്നത്.
കേരളത്തില്‍ ടെയിനുകള്‍ക്ക് നേരെ കല്ലേറും പാളത്തില്‍ കല്ല് വെക്കുന്നതും ആവര്‍ത്തിച്ച് വരികയാണ്. റെയില്‍വേസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി റയില്‍വേയും കേന്ദ്രസര്‍ക്കാരും നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി നേതാക്കളായ എന്‍ ഹരിദാസ്, അരുണ്‍ കൈതപ്രം, കെ രതീഷ്, പി സലീന, ജിജു വിജയന്, പി വി കിരണ്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു
Keywords: Kannur, Kerala, News, PK Krishnadas, Train, Train bogies, S abotage, Fire, Kannur: PK Krishnadas says that train bogie fire incident sabotage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

