Strike | സര്‍കാര്‍ അവഗണന; കണ്ണൂര്‍ മെഡികല്‍ കോളജിലെ നഴ്‌സിങ് ജീവനക്കാര്‍ ജൂലായ് 17 ന് സൂചനാ സമരം നടത്തും

 
Kannur Pariyaram Medical College Nurses Intimation Strike on July-17, Kannur, Pariyaram, Medical College, Nurses, Sample Strike.
Kannur Pariyaram Medical College Nurses Intimation Strike on July-17, Kannur, Pariyaram, Medical College, Nurses, Sample Strike.

Image Credit Supplied

കേരള ഗവ. നഴ്‌സസ് യൂനിയന്‍, എന്‍ജിഒഎ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം നടത്തുന്നത്.  

കണ്ണൂര്‍: (KVARTHA) വിവിധ ആവശ്യങ്ങള്‍ (Various Needs) ഉന്നയിച്ച് പരിയാരത്തെ (Pariyaram) കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ (Kannur Medical College Hospital) നഴ്‌സിങ് (Nursing Staff) ജീവനക്കാര്‍ ജൂലായ് 17 ന് സൂചനാപണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ (Press Conference) അറിയിച്ചു.

സര്‍കാര്‍ ഏറ്റെടുത്ത് സ്പാര്‍ക് പ്രഖ്യാപിച്ച തീയതി വരെയുള്ള ഗ്രാറ്റുവിറ്റി, ലീവ് സറന്‍ഡര്‍ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, സര്‍കാര്‍ ഏറ്റെടുക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ച് തസ്തിക നിര്‍ണയിക്കുക, മെഡികല്‍ കോളജിന്‍ 10 മുതല്‍ 28 വര്‍ഷം വരെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ആ വര്‍ഷങ്ങളുടെ സര്‍വീസ് പരിഗണിച്ച് ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും നല്‍കുക, അവരവരുടെ സീനിയോറിറ്റി പരിഗണിച്ച് പ്രമോഷന്‍ നല്‍കുക, മെഡികല്‍ കോളജിലെ എല്ലാ ജീവനക്കാര്‍ക്കും 2019 വരെയുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് നല്‍കുക, 2021 ഫെബ്രുവരിയില്‍ മെഡിസെപ് അംഗങ്ങളായ ജീവനക്കാരുടെ 2019 മുതലുള്ള മെഡിസെപ് അരിയേഴ്‌സ് എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും അനധികൃതമായി തുക പിടിക്കുന്ന നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ഗവ. നഴ്‌സസ് യൂനിയന്‍, എന്‍ജിഒഎ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സമരം നടത്തുന്നത്. സമരത്തില്‍ ഇരുന്നൂറിലേറെപ്പേര്‍ പങ്കെടുക്കും. 

ജൂലായ് 17 ന് നടക്കുന്ന സൂചനാ സമരവും പ്രതിഷേധ ധര്‍ണയും മുന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. നഴ്‌സിങ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് സംഘാടകര്‍ ആവശ്യപെട്ടു. വാര്‍ത്താ സമ്മേളനത്തിന്‍ എന്‍ജിഒഎ സംസ്ഥാന കൗണ്‍സില്‍ അംഗം യു കെ മനോഹരന്‍, ബ്രാഞ്ച് സെക്രടറി ടി വി ഷാജി, കെജിഎന്‍യു സംസ്ഥാന സെക്രടറി റോബിന്‍ ബി ജേക്കബ്, കെ എ ഷൈനി, സ്വപ്ന ചാക്കോ എന്നിവര്‍ പങ്കെടുത്തു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia