ADVERTISEMENT
തലശേരി: (www.kvartha.com 04.07.2020) പാനൂരിനടുത്തെ പൊയിലൂരില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടി തൊഴിലുറപ്പ് ജോലി ചെയ്യുന്ന വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ മടപ്പുരയ്ക്കു സമീപം ശനിയാഴ്ച്ച രാവിലെ പത്തര യോടെയാണ് സ്‌ഫോടനം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട് വ്യത്തിയാക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന വാക്കത്തി ഒളിപ്പിച്ചു വെച്ച ബോംബില്‍ തട്ടി ഉഗ്രശബ്ദത്തില്‍ പൊട്ടുകയായിരുന്നു.
ഇവരുടെ മുഖത്തിനും കൈകാലുകള്‍ക്കും ബോംബ് ചീളുകള്‍ തെറിച്ച് പരിക്കേറ്റു. ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളവല്ലൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് പൊയിലൂര്‍. പ്രദേശത്ത് ബോംബ് ഒളിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Keywords: Thalassery, News, Kerala, Bomb, Bomb Blast, Injured, Police, Complaint, hospital, Enquiry, Kannur Panoor bomb blast, one injured

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.