Injured | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാക് തര്‍ക്കത്തെ തുടര്‍ന്ന് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി'; ഒരാള്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പളളിക്കുന്ന് സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാക് തര്‍ക്കത്തെ തുടര്‍ന്ന് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി പൊലീസ്. ഒരാള്‍ക്ക് കുത്തേറ്റു പരുക്കേറ്റതാണ് വിവരം. കൊലക്കേസ് പ്രതി സഹതടവുകാരനെയാണ് കുത്തിപരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്തു.

കണിച്ചാറിലെ ലോറി ഡ്രൈവറായിരുന്ന ജിന്റോയേ ലോറിയില്‍ നിന്നും കത്തികൊണ്ടു കുത്തികൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ അല്‍ത്വാഫി(28)നെതിരെയാണ് കേസെടുത്തത്. നൗഫലിനെ(23)യാണ് ഇയാള്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കുത്തിപരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Injured | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാക് തര്‍ക്കത്തെ തുടര്‍ന്ന് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി'; ഒരാള്‍ക്ക് പരുക്ക്

ഇരുവരും തമ്മിലുളള വാക്തര്‍ക്കത്തെ തുടര്‍ന്ന് അല്‍ത്വാഫ് മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ചു നൗഫലിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റ നൗഫലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ സൂപ്രണ്ടിന്റെ പരാതിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

Keywords: Kannur, News, Kerala, Flight, Clash, Central Jail, Police, Case, Accused, Crime, Kannur: One injured after clash in central jail.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia