One Arrested | അംഗന്‍വാടിയില്‍ കയറി കഞ്ഞിവച്ചുകുടിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന സംഭവം; യുവാവ് അറസ്റ്റില്‍
Oct 17, 2022, 19:07 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ താവക്കര വെസ്റ്റ് അംഗന്‍വാടിയില്‍ മൂന്ന് തവണ അതിക്രമിച്ചു കയറി മോഷണം നടത്തുകയും കഞ്ഞിവച്ചുകുടിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിജേഷിനെ(29)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മൂന്ന് തവണയാണ് പ്രതി താവക്കര അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവച്ച് കുടിച്ചും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ജനല്‍ കമ്പികളും തറയിലെ ടൈല്‍സും തകര്‍ത്തിരുന്നു. അടുക്കള ഭാഗത്തെ സീലീങ് വഴിയാണ് മോഷ്ടാവ് അകത്തുകടക്കുന്നത്. ഭക്ഷണം കഴിച്ചശേഷം മേശയില്‍ പുതപ്പുവിരിച്ച് ഉറങ്ങുന്നതും പതിവായിരുന്നു.
പുതപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കത്തിയും സ്പാനറുകളും നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച വാടര്‍ പ്യൂരിഫെയറിന്റെയും വാഷ്‌ബേസുകളുടെയും പൈപ്പുകള്‍ തകര്‍ത്ത ശേഷം എടുത്തുകൊണ്ടുപോയിരുന്നു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ കോളജ് ഓഫ് കൊമേഴ്‌സിന് സമീപം ഹോള്‍ സെയില്‍ ജെന്റ് ഷോറൂമില്‍ കയറി പണവും വസ്ത്രവും മോഷ്ടിച്ച കേസിലും പ്രതിയാണ് വിജേഷ്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kannur, Kerala, News, Top-Headlines, Arrested, Police, Accused, Theft, Robbery, Court, Remanded, Kannur: One arrested for robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.