SWISS-TOWER 24/07/2023

Accident | കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ഒരു ജീവന്‍ കൂടി പൊലിഞ്ഞു; നിയന്ത്രണംവിട്ട വാഹനമിടിച്ച് നഴ്‌സിന് ദാരുണാന്ത്യം: കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) അമിത വേഗതയിലെത്തിയ വാഹനമിടിച്ച് കാല്‍നനടയാത്രക്കാരിയായ നഴ്സ് ദാരുണമായി മരിച്ചു. പരിയാരം കണ്ണൂര്‍ മെഡികല്‍ കോളജിലെ നഴ്സായ നമ്പൂരിക്കല്‍ വീട്ടില്‍ പി ആര്‍ രമ്യ(38) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലരമണിയോടെ കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ വായാട്ടുപറമ്പിന് സമീപം ഹണിഹൗസിനു സമീപമാണ് അപകടം നടന്നത്. 
Aster mims 04/11/2022

ഡ്യൂടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാസര്‍കോട് രജിസ്ട്രേഷനുളള ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Accident | കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ഒരു ജീവന്‍ കൂടി പൊലിഞ്ഞു; നിയന്ത്രണംവിട്ട വാഹനമിടിച്ച് നഴ്‌സിന് ദാരുണാന്ത്യം: കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍ റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മക്കള്‍: നിരൂപ്കൃഷ്ണ (12), നിധിലക്ഷ്മി (ആറ്). സഹോദരി: രശ്മി. 

മൃതദേഹം പരിയാരം മെഡികല്‍ കോളേജാശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റുമോര്‍ടത്തിന് ശേഷം  ഞായറാഴ്ച നടക്കും. സംഭവത്തില്‍ പൊലീസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: Kannur, Kerala, News, Accident, Nurse, Medical college, Hospital, Police, Case, Vehicle, House, Kannur: Nurse died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia