NS Madhavan | ജനാധിപത്യം മുന്‍പോട്ടുപോകുന്നത് പുതിയ ഭരണാധികാരികളുണ്ടാക്കുന്ന കഥകള്‍ക്ക് അനുസരിച്ചെന്ന് എന്‍ എസ് മാധവന്‍
Apr 26, 2023, 10:19 IST
കണ്ണൂര്‍: (www.kvartha.com) അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു നിയമവ്യവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്നും യഥാര്‍ഥ ജനാധിപത്യം നമുക്ക് ഉറപ്പ് നല്‍കുന്നുണ്ടോയെന്ന് സംശയിക്കപ്പെടുന്ന കാലത്താണ് നാമെന്നും എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു. പുതിയ ഭരണാധികാരികള്‍ ഉണ്ടാക്കുന്ന കഥകള്‍ക്ക് അനുസൃതമായാണ് ജനാധിപത്യ വ്യവസ്ഥ പുലരുന്നത് എന്നും കണ്ണൂര്‍ ജവര്‍ലാല്‍ നെഹ്റു പബ്ലിക് ലൈബ്രറി റിസര്‍ച് സെന്റര്‍ ആഭിമുഖ്യത്തില്‍ നടന്ന കണ്ണൂര്‍ ലിറ്റററി ഫെസ്റ്റ് രണ്ടാം നാള്‍ ഭാഷ ആശയം സമൂഹമെന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത് മനുഷ്യന് കഥ പറയാന്‍ അറിയാമെന്നതാണ്. മാത്രമല്ല മനുഷ്യന് എത്ര വലിയ നഗരവുമായും ജനസഞ്ചയമായും കൂട്ടുകൂടാനാവും. എന്നാല്‍ മൃഗങ്ങള്‍ക്ക് ഈ കഴിവില്ല. പലതരം സങ്കല്‍പങ്ങളുമായി നാം യോജിച്ചു പോകുന്നു. ഒരു കടലാസ് കഷ്ണമെടുക്കുക. ഗാന്ധിജിയുടെ പടം വരയ്ക്കുക. പിന്നെ അതില്‍ 100 രൂപ നോട് എന്ന് എഴുതിവയ്ക്കുക, പണമായി.
മതം രാഷ്ട്രീയം തുടങ്ങിയ സങ്കല്പങ്ങള്‍ എല്ലാം ഉരുത്തിരിഞ്ഞത് മനുഷ്യന് കഥ പറയാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ്. കഥയില്‍ ജീവിക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. മനുഷ്യന്റെ ബുദ്ധിക്ക് പരി നിര്‍മിതബുദ്ധി എല്ലാം ഏറ്റെടുക്കുന്ന കാലമാണ്. ബിഗ് ഡാറ്റ വിവരങ്ങള്‍ ശേഖരിക്കുന്നു. ചോക്ലേറ്റ് എന്ന് സെര്‍ച് ചെയ്താല്‍ ചോക്ലേറ്റുകളുടെ പരസ്യങ്ങള്‍ വരും. ഇത്തരം ബിഗ് ഡാറ്റകള്‍ കൈവശം വച്ച് രാജ്യങ്ങളുടെ ഭരണം തന്നെ ചിലര്‍ കൈക്കലാക്കുമോയെന്ന് സംശയിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.
Keywords: Kannur, News, Kerala, NS Madhavan, Democracy, Ruler, Kannur: NS Madhavan said that democracy moves forward according to the stories of new rulers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.