Lavanya Anasuya | സോമയാഗ വേദിയില്‍ മുഖ്യസംഘാടകയുടെ വേഷത്തില്‍ തിളങ്ങി ആന്ധ്രാപ്രദേശ് സ്വദേശിനി
May 2, 2023, 08:07 IST
പയ്യന്നൂര്‍: (www.kvartha.com) സോമയാഗം നടക്കുന്ന കൈതപ്രത്തെ ദേവഭൂമിയില്‍ മുഖ്യസംഘാടകയുടെ വേഷത്തില്‍ തിളങ്ങി ആന്ധ്രാപ്രദേശ് സ്വദേശിനി. കണ്ണൂരിന്റെ മരുമകള്‍ കൂടിയായ ആന്ധ്രാപ്രദേശുകാരി ലാവണ്യ അനസൂയയാണ് സംഘാടക മികവുകൊണ്ടു ശ്രദ്ധേയായത്. കൈതപ്രത്ത് സോമയാഗത്തെ കുറിച്ച് ആലോചന തുടങ്ങിയ കഴിഞ്ഞ വര്‍ഷം മുതല്‍ അതിന്റെ എല്ലാ സംഘടനാരംഗത്തും അനസൂയയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഊട്ടുപുരയിലായും സ്വാഗത സംഘം ഓഫീസിലായാലും മീഡിയാ സെന്ററിലായാലും മുഖ്യാതിഥികളെ സ്വീകരിക്കുന്ന കവാടത്തിലും ലാവണ്യ അനസൂയ നിറഞ്ഞ സാന്നിധ്യമാണ്. 2021-ലാണ് വാടശേരി ഗ്രാമത്തിന്റെ മരുമകളായ നെല്ലൂരില്‍ നിന്നും ഇവര്‍ മലയാള മണ്ണിലെത്തിയത്. ഭാഗവതാചാര്യനായ പെരികമനയില്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരിയുടെ ധര്‍മപത്നിയായിട്ടായിരുന്നു കണ്ണൂരിന്റെ മണ്ണിലെത്തിയത്. നെല്ലൂരിലെ വേദപണ്ഡിതനായ അച്യുത് കൃഷണയുടെ മകളാണ് ഈ 31 വയസുകാരി.
പബ്ലിക് റിലേഷന്‍സില്‍ എം എ ബിരുദധാരിയായ ഇവര്‍ ശ്രീചൈതന്യ കോളേജില്‍ ജോലി ചെയ്തുവരികെയാണ് വിവാഹിതയായി ഇവിടെയെത്തിയത്. സോമയാഗം സംഘാടക സമിതിയുടെ ജോയന്റ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഇവര്‍ രണ്ടുവര്‍ഷം കൊണ്ട് മലയാളം മോശമല്ലാത്ത വിധത്തില്‍ സംസാരിക്കാനും പഠിച്ചിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് പഠനവും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഏതുവിഷയത്തില്‍ ഇടപെടാനും എത്ര കീറാമുട്ടിയായ വിഷയം പരിഹരിക്കാനും ഇവരെ പ്രാപ്തയാക്കിയിട്ടുണ്ട്.
ദക്ഷിണേന്‍ഡ്യയിലെ പ്രധാനപ്പെട്ട മഠങ്ങളുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരുടെ പ്രവര്‍ത്തനമികവ് സംഘാടകസമിതിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇംഗ്ലീഷ് വളരെ ഭംഗിയായി കൈക്കാര്യം ചെയ്യുന്നതിനാല്‍ അതിഥികളായി എത്തുന്നവരെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന ലാവണ്യ അനസൂയ ഏവരുടെയും അംഗീകാരം ആയിരങ്ങള്‍ പങ്കെടുക്കുന്ന സോമയാഗ വേദിയില്‍ നേടിയിരിക്കുകയാണ്.
Keywords: Kannur, News, Kerala, Payyanur, Somayoga, Stage, Andhra Pradesh, Native, Lavanya anasuya, Kannur: Native of Andhra Pradesh shined in role of chief organizer on the Somayoga stage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.