SWISS-TOWER 24/07/2023

MV Govindan | കേരളത്തിലെ മതമൈത്രിയില്‍ വിഷം കലര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ മതമൈത്രിയില്‍ വിഷം കലര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. കണ്ണൂര്‍  എകെജി സ്‌ക്വയറില്‍  പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന എകെജി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സര്‍വമതക്കാരും സൗഹാര്‍ദത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത് എവിടെയും ഉണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ രമ്യതയോടെ കഴിയുന്നത് ബിജെപിക്കും ആര്‍എസ്എസിനും ദഹിക്കുന്നില്ല. ആര്‍എസ്എസും ന്യൂനപക്ഷ വര്‍ഗീയ വാദികളും കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
Aster mims 04/11/2022

വര്‍ഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടക്കേണ്ട കാലമാണിത്. കേരളത്തില്‍ മതധ്രൂവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി നീക്കം. ഇതിനിടിയില്‍ ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്. ഇതിന്റെ ഭാഗമായാണ് മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളമായുള്ള ചര്‍ചകള്‍. 21 സംസ്ഥാനങ്ങളില്‍ 598 കലാപങ്ങള്‍ നടത്തിയ പട്ടികയുമായാണ് ക്രിസ്ത്യന്‍ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച് സംഘടിപ്പിച്ചത്. റബറിന് വിലകൂടുമെന്ന് പറഞ്ഞ് ബിജെപിക്ക് പിറകെ പോകുന്നവര്‍ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ, ചെയ്യുന്നതിനോ അനുസരിച്ച് റബറിന്റെ വില മാറില്ല. ആസിയാന്‍ കരാറിന്റെ ഭാഗമായാണ് റബ്ബറിന് വില ഇടിഞ്ഞത്. 

MV Govindan | കേരളത്തിലെ മതമൈത്രിയില്‍ വിഷം കലര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

അദാനിയും അംബാനിയും ഉള്‍പെടെയുള്ള കുത്തകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കുമെന്ന് ധരിക്കുന്നവര്‍ പാഠം പഠിക്കും. ജനങ്ങളുടെ  പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന വാശിയാണ് പ്രതിപക്ഷത്തിന്. അതിനായി കാട്ടികൂട്ടുന്ന കോപ്രായങ്ങളാണ് സഭ സ്തംഭിക്കാന്‍ കാരണം. മാധ്യമങ്ങളുടെ പിന്തുണയോടെയുള്ള 'മോക് അംസംബ്ലി' നിയമസഭയില്‍ ആദ്യമാണ്. ഇതിലൂടെ ജനാധിപത്യ സംവിധാനങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണ് പ്രതിപക്ഷമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

സര്‍കാരും സ്പീകറും ഒരിക്കലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് തോന്നുന്ന കാര്യങ്ങളെല്ലാം സഭയില്‍ ചര്‍ച ചെയ്യാനാവില്ല. ജനങ്ങളെ പറ്റിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചത് ഈ സര്‍കാരാണ്. കോണ്‍ഗ്രസിലും ലീഗിലുമുള്ള പ്രശ്‌നങ്ങള്‍ മൂടിവെക്കാനാണ് സഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Keywords:  Kannur, News, Kerala, BJP, Inauguration, Politics, MV-Govindan, BJP, CPM, Kannur: MV Govindan about BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia