SWISS-TOWER 24/07/2023

Arrested | കാട്ടാമ്പളളി ബാറില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായത് അഴീക്കോട് നിന്നും

 


വളപട്ടണം: (www.kvartha.com) കാട്ടാമ്പളളി കൈരളി ബാറില്‍ നിന്നും ചിറക്കല്‍ കീരിയാട് സ്വദേശി ടി പി റിയാസിനെ കുത്തികൊലപ്പെടുത്തിയെന്ന കേസിലെ പ്രതി നിശാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മൂന്നു നിരത്തില്‍ നിന്നാണ് പ്രതിയെ ബുധനാഴ്ച പുലര്‍ചെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം നിശാം അഞ്ചുദിവസം ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ അസി. സിറ്റി പൊലീസ് കമീഷനര്‍ ടി കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ മയ്യില്‍ സിഐ ടി പി സുമേഷും സംഘമാണ് പ്രതിയെ കൂടിയത്. 
Aster mims 04/11/2022

നിശാമിനെ ചേമഞ്ചേരിയിലെ ഒരു ലോഡ്ജില്‍ താമസിക്കാന്‍ സഹായിച്ചതിന് ഇയാളുടെ കൂട്ടാളിയായ നജീബിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇയാളില്‍ നിന്നാണ് നിശാം അഴീക്കോട്ടേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകം നടന്നത്. 

Arrested | കാട്ടാമ്പളളി ബാറില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായത് അഴീക്കോട് നിന്നും

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കാട്ടാമ്പളളി കൈരളി ബാറിലുണ്ടായ തര്‍ക്കത്തിനിടെയാണ് വളപട്ടണത്തെ ഖലാസിയായ റിയാസിനെ അരയില്‍ സൂക്ഷിച്ചകത്തി ഉപയോഗിച്ചു നിശാം കുത്തിയത്. നെഞ്ചിന് കുത്തേറ്റ റിയാസിനെ ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് ചാല മിംമ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. 

കഴിഞ്ഞ ജൂലൈ 13ന് രാത്രി 10 മണിയോടെയാണ് സംഭവം. കാട്ടാമ്പളളി കൈരളി ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കവെ റിയാസിന്റെ സൃഹൃത്ത് സന്ദീപുമായി നിശാം വാക് തര്‍ക്കമുണ്ടാവുകയും ഇതു തടയാന്‍ ചെന്ന റിയാസിനെ അരയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തുകയുമായിരുന്നു.

Keywords: Kannur, News, Kerala, Murder case, Accused, Arrest, Arrested, Kannur: Murder case accused arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia