Mission Rainbow | മിഷന്‍ റെയിന്‍ബോ-2024: മന്ത്രി വി എന്‍ വാസവന്‍ കണ്ണൂരില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും

 


കണ്ണൂര്‍: (KVARTHA) കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുകയെന്ന ലക്ഷ്യം അതിവേഗം കൈവരിക്കുന്നതിനായി കേരള ബാങ്ക് 100 ദിന കര്‍മ പരിപാടി നടപ്പാക്കുന്നു. മിഷന്‍ റെയിന്‍ബോ-2024 എന്ന ഏഴ് മേഖലകളുടെ വളര്‍ച ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ ഒമ്പതിന് രാവിലെ 9.30-ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. കേരള ബാങ്ക് കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനാകും.

ആധുനിക ബാങ്കിന് ഡിജിറ്റല്‍ സേവനങ്ങള്‍ പരമാവധി ഉപയോഗിച്ചു കൊണ്ട് എല്ലാ ജീവനക്കാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനം 2023 ഫെബ്രുവരി എട്ടിന് അവസാനിക്കും. തീവ്ര കുടിശ്ശിക നിവാരണം, കൃത്യമായ വായ്പാ തിരിച്ചടവ് മാനേജ്മെന്റ്, ഊര്‍ജ്വസ്വലമായ ഡിജിറ്റല്‍ ബാങ്കിംഗ്, മഹാ ഇഅടഅ കാംപെയിന്‍, അതിവേഗ വായ്പാ വിതരണ കാംപെയിന്‍, ഊര്‍ജിത ഗോള്‍ഡ് ലോണ്‍ കാംപെയില്‍, എന്നിവയാണ് ഇക്കാലയളവില്‍ കൈവരിക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നത്.

Mission Rainbow | മിഷന്‍ റെയിന്‍ബോ-2024: മന്ത്രി വി എന്‍ വാസവന്‍ കണ്ണൂരില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും

ചടങ്ങില്‍ കാംപെയിന്‍ ലോഗോ പ്രകാശനം സഹകരണ വകുപ്പ് സെക്രടറി മിനി ആന്റണി ഐഎഎസ്, കാംപെയിന്‍ വിശദീകരണം കേരളാ ബാങ്ക് എക്സിക്യൂടീവ് ഡയറക്ടര്‍ കെ സി സഹദേവന്‍ എന്നിവര്‍ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ വി രവീന്ദ്രന്‍, ഡയറക്ടര്‍മാരായ സാബു എബ്രഹാം, കെ ജി വത്സലാകുമാരി എന്നിവര്‍ സംസാരിക്കും. ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ പി എസ് രാജന്‍ സ്വാഗതവും, കണ്ണൂര്‍ റീജിയനല്‍ ജനറല്‍ മാനേജര്‍ അബ്ദുര്‍ മുജീബ് സി നന്ദിയും പറയും.

Keywords: News, Kerala, Kerala News, Mission Rainbow-2024, Inauguration, Minister, VN Vasavan, Kerala Bank, Kannur: Mission Rainbow-2024: State level inauguration will be done by Minister VN Vasavan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia