Found | കണ്ണൂരില്‍ ചേലക്കാട് പുഴയില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
Jul 7, 2023, 15:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പാനൂരിനടുത്ത് ചേലക്കാട് പുഴയില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകന് സിനാന് മുസ്തഫ (20) ആണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകന് മുഹമ്മദ് ശഫാദിനെ (20) രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
വ്യാഴാഴ്ച രാത്രി 12 മണി വരെ സിനാന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ നാട്ടുകാരും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും ഡിങ്കി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കാണാതായതിന്റെ 500 മീറ്റര്‍ താഴെ തൂവക്കുന്ന് കുപ്പിയാട്ടില് നിന്ന് സിനാന്റെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം. പരിസരത്തെ അഞ്ച് കുട്ടികള്‍ക്കൊപ്പമാണ് ഇരുവരും കുളിക്കാന്‍ വന്നത്. വഴുതി വീണ മുഹമ്മദ് ശഫാദിനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു സിനാന്. ഇരുവരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവര്‍ ഒച്ച വയ്ക്കുകയായിരുന്നു.
Keywords: Kannur, News, Kerala, Missing Drowned, River, Death, Kannur: Missing young man's body found in Chelakkad River.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

