Body Found | ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Aug 7, 2023, 15:42 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പാലക്കോട് ചൂട്ടാട് അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച് തോണി മറിഞ്ഞ് കടലില്‍ കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച (07.06.2023) രാവിലെ 11.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഹറുദുംഗയിലെ കോക്കന് മണ്ഡലിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച (06.08.2023) വൈകുന്നേരം ആറര മണിയോടെയായിരുന്നു അപകടം. പുറങ്കടലിലെ വലിയ മീന്പിടിത്തയാനമായ ലെയ്ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്. ഇതിലെ ജീവനക്കാര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന കോക്കന് മണ്ഡലിനെ കാണാതാവുകയായിരുന്നു.
ഇയാള്‍ക്ക് വേണ്ടി ഞായറാഴ്ച രാത്രിയില്‍ നിര്‍ത്തിവെച്ച തിരച്ചില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും ആരംഭിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് പാലക്കോട് പുതിയങ്ങാടി ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു
Keywords: Kannur, News, Kerala, Missing, Dead body, Found, Death, Kannur: Missing man's dead body found
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

