Misbehave | നഗ്നതാ പ്രദര്‍ശനം: മാനസിക രോഗിയായ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു
May 26, 2023, 20:03 IST
കണ്ണൂര്‍: (www.kvartha.com) പഴയ ബസ് സ്റ്റാന്‍ഡില്‍ മാനസിക രോഗിയായ യുവാവിന്റെ പരാക്രമം. വസ്ത്രങ്ങള്‍ വലിച്ചുകീറി യുവാവ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിന് വസ്ത്രങ്ങള്‍ വാങ്ങി നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: പഴയ ബസ് സ്റ്റാന്‍ഡിലെത്തിയ യുവാവ് പെട്ടെന്ന് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നനായി നടക്കുകയായിരുന്നു. സമീപത്തെ വ്യാപാരികള്‍ കണ്ട് വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി യുവാവിനെ ധരിപ്പിച്ചു.
തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെ നിന്നും യുവാവ് അക്രമാസക്തനായതോടെ ഇയാളെ പൊലീസിന്റെ നേതൃത്വത്തില്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Kannur, News, Kerala, Misbehave, Hospital, Police, Medical college, Kannur: Misbehave: Mentally ill youth admitted to Kannur Medical College in Pariyaram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.