V Sivankutty | ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് ഓര്‍ക്കണം: മന്ത്രി വി ശിവന്‍കുട്ടി
കണ്ണൂര്‍: (www.kvartha.com) ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യന്‍ ഭരണ ഘടന ഗവര്‍ണര്‍ക്കും ബാധകമാണെന്ന് ഓര്‍ക്കണം. ജനങ്ങള്‍ വോട് ചെയ്തു ജയിച്ചെത്തിയ ഞങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ല. കൈരേഖയാണ് ഗവര്‍ണര്‍ കാണിക്കുന്ന രേഖ എന്ന വിമര്‍ശനത്തിന് ഉറച്ചു നില്‍ക്കുന്നു.
സംസ്ഥാനത്തുണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ചുകാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രിസ്ഥാനം അടക്കം പിന്‍വലിക്കുമെന്നാണ് ഗവര്‍ണറുടെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്.
മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറോട് ഉപദേശിക്കുന്ന രീതിയില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ്ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. അസാധരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ്ഭവനില്‍ നിന്നും കഴിഞ്ഞ ദിവസമുണ്ടായത്. ഇതിനെതിരെയായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.
Keywords: Kannur, News, Kerala, Minister, Governor, Media, V Sivankutty, Governor, Kannur: Minister V Sivankutty against Governor.