AK Saseendran | ഉളിക്കലില്‍ തമ്പടിച്ച കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി എ കെ ശശീന്ദ്രന്
Oct 11, 2023, 16:42 IST
കണ്ണൂര്‍: (KVARTHA) ജില്ലയിലെ മലയോര മേഖലയായ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ച് വരികയാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ശശീന്ദ്രന് അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന വിധത്തില്‍ ജനക്കൂട്ടം ഇല്ലാതിരിക്കേണ്ടതുണ്ട്. ആളുകള്‍ കൂടുന്നത് ഈ ഓപറേഷന് നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതും ആന പ്രകോപിതനാകാന് ഇടയാകുന്നതുമാണ്. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ച ശേഷം ആയത് സാധ്യമല്ലാതെ വരുന്ന പക്ഷം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Minister, AK Saseendran, Kannur, Forest Department, Elephant, Wild Elephant, News, Kerala, Kannur: Minister AK Saseendran about wild elephant in Ullikkal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.