Accident | നിയന്ത്രണംവിട്ട ബസ് മതിലില്‍ ഇടിച്ച് അപകടം; വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി യാത്രക്കാര്‍ക്ക് പരുക്ക്
Jul 19, 2023, 14:35 IST
കണ്ണൂര്‍: (www.kvartha.com) നിയന്ത്രണംവിട്ട ബസ് മതിലില്‍ ഇടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പെടെ യാത്രക്കാരായ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇരിക്കൂര്‍ ചേടിച്ചേരി എ എല്‍ പി സ്‌കൂളിന് സമീപം ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. ഇരിക്കൂറില്‍ നിന്നും മയ്യിലേക്ക് വരികയായിരുന്ന ഷാര്‍പ് ബസാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ ബസിന്റെ മുന്‍ ഭാഗം തകര്‍ന്നു. ഇരുപതോളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മയ്യില്‍, ഇരിക്കൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റു. ഇരിക്കൂര്‍ പൊലീസും മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
Keywords: Kannur, News, Kerala, Accident, Bus, Students, Kannur: Many including students injured in bus accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.