Trial | 'വ്യക്തിവൈരാഗ്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യുവാവിനെ കുത്തിക്കൊന്നു': കേസിന്റെ വിചാരണ തലശേരി കോടതിയില്‍ തുടങ്ങി
Jun 1, 2023, 10:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ തുടങ്ങി. തലശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍ സ്‌കോടതി ജഡ്ജ് റൂബി കെ ജോസ് മുന്‍പാകെയാണ് വിചാരണ തുടങ്ങിയത്. 2013-ജനുവരി 19ന് രാത്രി എട്ടര മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: സുഹൃത്തുക്കളോടൊപ്പം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിയായ സലീമിനെ ഓടോറിക്ഷ ഡ്രൈവറായ കെ നൗശാദ് കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന്റെ രണ്ടു ദിവസം മുന്‍പ് പ്രതി ഭാര്യയെയും മക്കളെയും കൂട്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രയ്ക്കായി വന്നപ്പോള്‍ കൊല്ലപ്പെട്ടയാള്‍ പ്രതിയുടെ ഭാര്യയെ നോക്കി അപമര്യാദയായി സംസാരിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സലീമിന്റെ ബന്ധുവും ഓടോറിക്ഷ ഡ്രൈവറുമായ കെ ഇസ്ഹാഖിന്റെ മൊഴി പ്രകാരമാണ് റെയില്‍വെ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. എന്‍ കെ ഷൈജന്‍, പി അശ്‌റഫ്, കെ സി ശംസുദ്ദീന്‍ തുടങ്ങിയ പത്തോളം പേരാണ് കേസിലെ സാക്ഷികള്‍. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. കെ രൂപേഷ് ഹാജരായി.
Keywords: Kannur, News, Kerala, Court, Case, Trail, Crime, Murder, Killed, Auto rikshaw driver, Railway Station, Kannur: Man killed in railway station: Trial of case started in Thalassery court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

