Murder Case | ചക്കരക്കല്ലില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്ന് കനാലില്‍ തളളിയെന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചക്കരക്കല്‍ പൊതുവാച്ചേരി കനാലില്‍ തള്ളിയെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കെ അബ്ദുല്‍ ശുക്കൂറിനെ(44)യാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് മൂന്ന് ജഡ്ജ് റൂബി കെ ജോസ് ശിക്ഷിച്ചത്. 
Aster mims 04/11/2022

രണ്ടാം പ്രതി സി ടി പ്രശാന്തന്‍ (46) എന്നയാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. ഇരിവേരിയിലെ ഇ പ്രജീഷിനെ (35) ആണ് കൊലപ്പെടുത്തിയത്. 2021 ആഗസ്റ്റ് 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 

Murder Case | ചക്കരക്കല്ലില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്ന് കനാലില്‍ തളളിയെന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കൊല്ലപ്പെട്ട പ്രജീഷ്

മരം മോഷണ കേസില്‍ അബ്ദുല്‍ ശുക്കൂറിനെതിരെ സാക്ഷി മൊഴി കൊടുത്തതിലുള്ള വിരോധമാണ കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്. ഒന്നാം പ്രതി ഇപ്പോഴും ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കേസ് വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കാനാണ് ഹൈകോടതിയുടെ നിര്‍ദേശവും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ: പ്ലീഡര്‍ അഡ്വ. കെ രൂപേഷ് ആണ് ഹാജരായത്. ഇരിവേരിയിലെ പ്രശാന്തി നിവാസില്‍ ഇ പ്രസാദിന്റെ മൊഴി പ്രകാരമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Murder Case | ചക്കരക്കല്ലില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്ന് കനാലില്‍ തളളിയെന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പ്രതി ഷുക്കൂർ

Keywords: Kannur, News, Kerala, Murder case, Kannur: Man gets life imprisonment for murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia