Jailed | തനിച്ച് താമസിക്കുന്ന വിധവയെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയെന്ന കേസ്; പ്രതിക്ക് 19 വര്‍ഷം തടവും പിഴയും വിധിച്ചു
Jun 23, 2023, 18:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തനിച്ചു താമസിക്കുന്ന വിധവയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് 19 വര്‍ഷം കഠിന തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. എ കെ ദിലീപിനെയാണ് (39) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്. 2017 ഏപ്രില്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സെക്ഷന്‍ 376 പ്രകാരം 10 വര്‍ഷവും ഒരു ലക്ഷം പിഴയും, 506 (1) പ്രകാരം രണ്ട് വര്‍ഷവും 50,000 രൂപയും, 450 പ്രകാരം 7 വര്‍ഷവും 25,000 രൂപയുമാണ് ശിക്ഷ.
ശിക്ഷ വെവ്വേറെയായി 19 വര്‍ഷവും അനുഭവിക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിക്കുന്ന പോക്സോ അല്ലാത്ത ആദ്യത്തെ കേസാണിത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ചില്ലറ വീഴ്ച്ചകള്‍ സംഭവിച്ച കേസില്‍ അതിനെയൊക്കെ സമര്‍ഥമായി മറികടന്ന് മെഡികല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്.
അന്നത്തെ പയ്യാവൂര്‍ എസ്‌ഐ പി ഉഷാദേവിയാണ് പ്രതിയെ പിടികൂടിയത്. സിഐമാരായ ഇ പി സുരേശന്‍, വി വി ലതീഷ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Kannur, News, Kerala, Arrest, Arrested, Accused, Police, Case, Jail, Molestation case, Court, Court Order, Kannur: Man gets 2 years in jail for molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

