Arrested | എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; ബെംഗ്ളൂറു കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് വില്പനയ്ക്ക് നേതൃത്വം നല്കിയ മാഫിയ തലവനാണ് പിടിയിലായതെന്ന് പൊലീസ്
Nov 25, 2023, 10:20 IST
കോഴിക്കോട്: (KVARTHA) ബെംഗ്ളൂറു കേന്ദ്രികരിച്ച് വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്ന മലയാളി യുവാവ് അറസ്റ്റിലായതായി പൊലീസ്. ബെംഗഗ്ളൂറു താമസിക്കുന്ന മുഹമദ് തമീം (29)നെ നാര്കോര്ട് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ ടി പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫ് ടീമും സബ് ഇന്‍സ്പെക്ടര്‍ ആര് ജഗ്മോഹന് ദത്തന്റെ നേതൃത്വത്തിലുള്ള കസമ്പ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
പൊലീസ് പറയുന്നത്: ബെംഗ്ളൂറു, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ച് നല്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് വരുന്ന തമീം ബെംഗ്ളൂറു വച്ചാണ് ഇടപാടുകള്‍ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താന്‍ 81 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ടേക്ക് എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
10 മാസം മുമ്പ് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രാസലഹരി കടത്ത് കേസില്‍ ഇടപാടുകള്‍ നടത്തിയതില്‍ പ്രധാനിയാണ് തമീം. ഇയാളെ പിടികൂടുന്നതിനായി ടൗണ്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേത്യത്വത്തില്‍ ഡാന്‍സാഫ് ടീമുമൊന്നിച്ച് അന്വേക്ഷണം നടത്തുന്നതിനിടയിലാണ് കോഴിക്കോട് ടൂറിസ്റ്റ് ഹോമില്‍ വച്ച് തമീം വലയിലാവുന്നത്. അറസ്റ്റിലായ തമീം ബെംഗ്ളൂറില്‍ രഹസ്യമായി താമസിച്ച് നൈജീരിയക്കാരില്‍ നിന്നാണ് വന്‍തോതില്‍ എംഡിഎംഎ വാങ്ങിയ ശേഷം കേരളത്തില്‍ നിന്ന് വരുന്ന ആവശ്യക്കാര്‍ക്ക് വില്പന നടത്തി വരുന്നത്.
പിടിക്കപ്പെടാതിരിക്കാന്‍ വാട്സ്ആപിലൂടെ മാത്രമായിരുന്നു ഇയാള്‍ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിള്‍ ലൊകേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് പിടിയിലായ ആര്‍ക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി. എന്നാല്‍ ഏറെ നാളത്തെ നിരീക്ഷണത്തില്‍ ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ ഡന്‍സാഫ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. തമീം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ നിന്നും പല കോഴ്സുകള്‍ക്കായി ബെംഗ്ളീറില് എത്തുന്ന ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും വശത്താക്കി മയക്ക് മരുന്ന് നല്കി ലഹരിക്ക് അടിമകളാക്കി ബെംഗ്ളൂറു സിറ്റിയില്‍ തന്നെ കാരിയര്‍ ആകുന്ന തന്ത്രങ്ങളും തമീമിനുണ്ട്. നൈജീരിയ കാരുമായിഅടുത്ത ബന്ധം പുലര്‍ത്തുന്ന തമിം വളരെ ആര്‍ഭാട ജീവിതം നയിച്ച് ബെംഗ്ളൂറില്‍ തന്നെ ഒരു ഗാങ് ഉണ്ടാക്കിയിരുന്നു.
അതേസമയം, രാസലഹരി കയ്യോടെ പിടികൂടിയാല്‍ മാത്രമേ കേസെടുക്കുവാന്‍ കഴിയുകയുള്ളുവെന്നും അതിനാല്‍ അന്വേഷണം മുകള്‍ തട്ടിലേക്ക് എത്തില്ലെന്നുള്ളത് മിഥ്യാ ധാരണയാണെന്നും നര്‍കോടിക് സെല്‍ അസി. കമീഷനര്‍ ടി പി ജേക്കമ്പ് മാധ്യമങ്ങളോട് പറഞ്ഞു, എന്‍ഡിപിഎസ് നിയമം സെക്ഷന്‍ 29 പ്രകാരം കേസിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റം ചുമത്തുമെന്നും വില്പനകാരെ പോലെ തന്നെ സമാന പങ്ക് ഇവര്‍ക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന ലഹരിമരുന്നിന്റെ സാഹചര്യത്തില്‍ പൊലീസ് ഇതിനെ തടയുന്നതിനായി എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ലഹരി കച്ചവടക്കാരെ നാട് കടത്തുന്നതിനായി പിറ്റ് (പ്രിവന്‍ഷന്‍ ഓഫ് ഇലിസിറ്റ് ട്രാഫികിങ്) കാപ തുടങ്ങിയവക്കുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് ഇടയേടത്, എഎസ്ഐ അബ്ദുര്‍ റഹ്മാന്, കെ അഖിലേഷ്, അനീഷ് മൂസേന് വീട്, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്ജുന് അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എസ്ഐമാരായ സുഭാഷ് ചന്ദ്രന്, മുഹമദ് സിയാദ് സിപിഒ രഞ്ജിത്ത്, കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജഗ്മോഹന് ദത്തന്, ആര്, എസ്ഐ സുധീഷ്, ജംശാദ്, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: News, Kerala, Kerala News, Crime, Police, Case, Kozhikode, MDMA, Arrested, Drugs, Kannur: Man arrested with MDMA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.