Arrested | മദ്യക്കട കുത്തി തുറന്ന് മദ്യം മോഷ്ടിച്ചെന്ന കേസ്; മുഖ്യപ്രതി അറസ്റ്റില്‍
Aug 8, 2023, 10:07 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മദ്യക്കട കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചെന്ന കേസിലെ മുഖ്യപ്രതി മാഹി പൊലീസിന്റെ പിടിയില്‍. അജ്മല്‍ ചാമയെയാണ് മാഹി സിഐ പി എം മനോജും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് പള്ളൂരിലെ ജോളി വൈന്‍സില്‍ മോഷണം നടന്നത്.
കടയുടെ വടക്കുവശത്തെ ഷെല്‍ടര്‍ കുത്തി തുറന്ന് 35 ഇന്‍ഡ്യന്‍ നിര്‍മിത ബ്രാന്‍ഡിയും 19 എണ്ണം ബിയര്‍ ബോടിലും കംപ്യൂടറിന്റെ സിപിയുമടക്കം ഏകദേശം 21,000 രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കേസില്‍ നേരത്തെ അബ്ദുല്‍ ശെരീഫ്, പി വി അമീര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കാറില്‍ എത്തിയാണ് സംഘം മോഷണം നടത്തിയതെന്നും ഇവരില്‍ നിന്നും മോഷണമുതല്‍ കണ്ടെടുക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പള്ളൂര്‍ എസ്ഐ അജയകുമാര്‍ കെ സി, എഎസ്ഐമാരായ സോമന് ടി, കിഷോര്‍ കുമാര്‍, സുനില്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kannur, News, Kerala, Crime, Arrest, Arrested, Accused, Case, , Kannur: Man arrested in robbery case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

