Threat | നാട്ടില്‍ ജീവിക്കാന്‍ വിടില്ലെന്ന് ചൊക്ലി സിഐ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിനെ ചോദ്യം ചെയ്തതിന് അറസ്റ്റിലായ സനൂപ്
Oct 14, 2023, 09:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (KVARTHA) തനിക്കെതിരെ ചൊക്ളി പൊലീസ് ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുമെന്ന് ചൊക്ളി മുക്കിലെ പീടികയില്‍ പൊലീസ് സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ സനൂപ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. നിര്‍ത്തിയിട്ട ബൈകിന് ഹെല്‍മെറ്റില്ലെന്ന് പറഞ്ഞാണ് പൊലീസ് 500 രൂപ ഫൈന്‍ അടിച്ചത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ പൊലീസ് വാഹനം തടയുകയോ താന്‍ ചെയ്തിട്ടില്ല. തനിക്കെതിരെ ചൊക്ളി പൊലീസ് രജിസ്റ്റര്‍ ചെയ്തത് കളളക്കേസാണ്. ഇതിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണെന്നും സനൂപ് പറഞ്ഞു.
സ്റ്റേഷന്‍ ജാമ്യത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ ഓഫീസറായ സിഐ ഭീഷണിപ്പെടുത്തി. നിന്നെ ഈ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഒന്നും ഇവിടെ തീര്‍ന്നിട്ടില്ലെന്നും സിഐ പറഞ്ഞതായി സനൂപ് ആരോപിച്ചു. സിഐക്കെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും സനൂപ് പറഞ്ഞു.
പൊലീസ് സീറ്റ് ബെല്‍റ്റ് ഇടാത്തതിനെ തുടര്‍ന്നായ തര്‍ക്കമാണ് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസിലേക്ക് നയിച്ചത്. സനൂപ് ഉള്‍പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇതിനിടെ പൊലീസിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡയയില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
Keywords: News, Kerala, Kannur, Chokli, CI, Case, Arrested, Sanoop, High Court, Police, Kannur: Man against Chokli CI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

