MA Baby | കേന്ദ്ര സര്‍കാരിന്റെ ഗുണ്ടാ സംഘമായി ഇ ഡി പ്രവര്‍ത്തിക്കുന്നുവെന്ന് എം എ ബേബി
കണ്ണൂര്‍: (www.kvartha.com) ഇഡി ഉള്‍പെടെയുള്ള ഏജെന്‍സികളെ ഉപയോഗിച്ചും കേന്ദ്ര സര്‍കാര്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നുവെന്ന് സിപി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ദേശാഭിമാനി 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മാധ്യമങ്ങളിലെ കാവിവല്‍ക്കരണം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. കോര്‍പറേറ്റുകളെ ഉപയോഗിച്ച് മാധ്യമങ്ങളെ വിലയ്ക്കുവാങ്ങുന്നു. എന്‍ഡിടിവി പോലെയുള്ള മാധ്യമങ്ങളുടെ ഓഹരിയും വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ഒരുകാലത്ത് മതേതര നിലപാട് സ്വീകരിച്ച ദേശീയ ദിനപത്രമായ 'ദ ഹിന്ദു'വിനെ ഏറ്റെടുക്കാന്‍ ഒരു കുത്തക തയ്യാറായി നില്‍ക്കുന്നു.
ഇഡി എടുത്ത ഒരു ശതമാനം കേസുപോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് ഇത്തരം ഏജെന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. കേന്ദ്ര സര്‍കാരിന്റെ ഗുണ്ടാ-മാഫിയാ സംഘമായാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. ചെറുത്തുനില്‍ക്കുന്നവരുടെ നിലനില്‍പ്പുപോലും ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Keywords: Kannur, News, Kerala, M.A Baby, Politics, Central Government, Inauguration, Kannur: M A Baby about central government.