Protest | 'തട്ടിപ്പ് കേസില്‍ ഉള്‍പെട്ട കണ്ണൂര്‍ എംപി നാടിനപമാനം' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ നടത്തും
Jul 4, 2023, 12:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) 'തട്ടിപ്പ് കേസില്‍ ഉള്‍പെട്ട കണ്ണൂര്‍ എംപി നാടിനപമാനം' എന്ന മുദ്രാവാക്യവുമായി ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിന് ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ ആണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ഗുരുതരമായ ആരോപണമാണ് എംപിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരനെതിരെ ഉയര്‍ന്നുവന്നത്. മോന്‍സണ്‍ മാവുങ്കലെന്ന തട്ടിപ്പ് കേസിലെ പ്രതിയും പോക്സോ കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ആളുടെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരന്‍. അതിനാലാണ് തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായത്. കോടതി നല്‍കിയ ജാമ്യത്തിന്റെ ബലത്തിലാണ് ഇപ്പോള്‍ പുറത്തിറങ്ങി നടക്കുന്നത്. സുധാകരന്‍ രാഷ്ട്രീയകേസിലല്ല ഉള്‍പ്പെട്ടിരിക്കുന്നത്, തട്ടിപ്പ് കേസിലാണ്.
തട്ടിപ്പുകാരനായ ഒരാളെ നേതാവായി ചുമക്കേണ്ടി വരുന്നത് ഭൂഷണമാണോയെന്ന് കോണ്‍ഗ്രസും യുഡിഎഫും ചിന്തിക്കണം. ജനപ്രതിനിധിയെന്ന നിലയില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സജീവ സാന്നിധ്യമുണ്ടാക്കാനോ വികസന പ്രശ്നങ്ങളില്‍ ഇടപെടാനോ സമയമില്ല. സുധാകരന് സംരക്ഷണം നല്‍കാനായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ കോണ്‍ഗ്രസ് വക്താവ് നടത്തിയ വെളിപ്പെടുത്തലില്‍നിന്ന് സുധാകരന്‍ തട്ടിപ്പ് നടത്തുക മാത്രമല്ല, വ്യാജ തെളുവുകളുണ്ടാക്കി സിപി എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയുംചെയ്തുവെന്നുവ്യക്തമാണ്. ദീര്‍ഘകാലം സുധാകരന്റെ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുധാകരന്റെ പ്രവൃത്തി കോണ്‍ഗ്രസിന് മാത്രമല്ല, സംശുദ്ധ രാഷ്ട്രീയത്തിനാകെ കളങ്കമാണ്. ജനങ്ങളുടെ ശക്തമായ പ്രതികരണവും പ്രതിഷേധവും ഉയരണമെന്നും എന്‍ ചന്ദ്രന്‍ പറഞ്ഞു.
പയ്യന്നൂര്‍, പാടിയോട്ടുചാല്‍, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പിലാത്തറ, പാപ്പിനിശേരി റെയില്‍വേ ഗേറ്റ്, മയ്യില്‍, കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍, താഴെചൊവ്വ, ഏച്ചൂര്‍, മമ്പറം, തലശേരി, ചൊക്ലി ടൗണ്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, എടൂര്‍, പേരാവൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ എം വി ജയരാജന്‍, സി പി സന്തോഷ് കുമാര്‍, വി കെ ഗിരിജന്‍, കെ ടി സുരേഷ് കുമാര്‍, ബാബുരാജ് ഉളിക്കല്‍, കെ കെ ജയപ്രകാശ്, ഇക്ബാല്‍ പോപ്പുലര്‍, കെ പി അനില്‍ കുമാര്‍, കെ സി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, LDF, Protest, Press Conference, Kannur: LDF will hold protest rally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

