Inauguration | കെ ടി ജയകൃഷണന്‍ മാസ്റ്റര്‍ ബലിദാനാചരണം: കണ്ണൂരില്‍ തേജസ്വീസൂര്യ ഉദ്ഘാടനം ചെയ്യും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) യുവമോര്‍ചാ നേതാവ് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിന റാലിയും പൊതുയോഗവും യുവമോര്‍ച ദേശീയ അധ്യക്ഷന്‍ തേജസ്വീസൂര്യ എം പി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍ ബിജെപി ജില്ലാ കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് മൂന്ന് മണിക്ക് കലക്ടറേറ്റ് മൈതാനത്താണ് പൊതുയോഗം നടക്കുന്നത്.

പ്രഭാത് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രകടത്തില്‍ പതിനായിരം പേര്‍ പങ്കെടുക്കും. ബലിദാന ദിനത്തോടനുബന്ധിച്ച് 28ന് പാനൂരില്‍ നിന്നും കൊണ്ടുവരുന്ന ജ്യോതി കലക്ടറേറ്റ് മൈതാനിയില്‍ ജ്വലിപ്പിക്കും. സെക്രടറി അര്‍ജുന്‍ മാവിലക്കണ്ടി, എടക്കാട് മണ്ഡലം പ്രസിഡന്റ് കെ അഭിജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kannur, News, Kerala, BJP, Politics, Inauguration, Kannur: KT Jayakrishanan Master Balidanacharanam: Tejasweesurya will inaugurate.