KSU | കണ്ണൂര്‍ യൂനിവേഴ്സിറ്റി ഡിഎസ്എസ് നടത്തുന്നത് കടുത്ത അധികാര ദുര്‍വിനിയോഗമെന്ന് കെ എസ് യു
Oct 6, 2023, 11:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ് (DSS) നഫീസ ബേബി എസ്എഫ്ഐയ്ക്ക് വേണ്ടി ദാസ്യ വേല ചെയ്യുകയാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍. കോളജുകളില്‍ എസ്എഫ്ഐയ്ക്ക് നേരിട്ട് ഇടപെടാന്‍ ബുദ്ധിമുട്ടുള്ളയിടങ്ങളില്‍ യൂനിവേഴ്സിറ്റി അധികാരി എന്ന പദവി ഉപയോഗിച്ച് കോളജ് അധികൃതരെ ബന്ധപ്പെട്ട് എസ്എഫ്ഐയ്ക്ക് അനുകൂലമായി തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ഡി എസ് എസ്.
കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ നോടിഫികേഷന് വരുന്നതിന് തൊട്ട് തലേ ദിവസം എസ്എഫ്ഐയ്ക്ക് ഇലക്ഷന് പ്രചരണം നടത്താന്‍ വേണ്ടി കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലും ഇരിട്ടി എംജി കോളജിലും യൂനിവേഴ്സിറ്റി യൂനിയന്റെ പരിപാടി എന്ന നിലയില്‍ അനവസരത്തില്‍ പരിപാടി അടിച്ചേല്‍പ്പിക്കാന്‍ നേരിട്ട് വിളിച്ചത് ഡിഎസ്എസ് ആയിരുന്നു. യൂനിവേഴ്സിറ്റി യൂനിയന്റെ ഫന്‍ഡ് ഉപയോഗിച്ച് എസ്എഫ്ഐയുടെ പരിപാടി നടത്താന്‍ ഒത്താശ ചെയ്യുന്നത് സര്‍കാര്‍ ശമ്പളം വാങ്ങുന്ന ഡിഎസ്എസ്സാണ്. അന്വേഷണ വിധേയമായി കോളജില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയ വിദ്യാര്‍ഥികളുടെ നോമിനേഷന് സ്വീകരിക്കാന്‍ നിയമപരമായി തടസമില്ലെന്നിരിക്കെ എസ്എഫ്ഐ നേതാക്കളുടെ നിര്‍ദേശത്തില്‍ ഡിഎസ്എസ് നേരിട്ട് നിര്‍മലഗിരി കോളജില്‍ വിളിച്ച് പത്രിക തള്ളാന്‍ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി.
അതേസമയം ഡി പോള്‍ കോളജില്‍ ഇതേ സാഹചര്യം വന്നപ്പോള്‍ നോമിനേഷന് സ്വീകരിക്കാന്‍ കഴിയുമെന്ന് പറഞ്ഞ ഡിഎസ്എസ്സിന്റെ നിലപാട് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാണെന്ന് കെ എസ് യു നേതാക്കള്‍ ആരോപിച്ചു. നിര്‍മലഗിരി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ യും കെ എസ് യുവും പന്ത്രണ്ട് വീതം സീറ്റുകള്‍ നേടിയ സാഹചര്യത്തില്‍ ലിങ്ദോ കമീഷന് റിപോര്‍ട് പ്രകാരം യൂനിയന്‍ എക്സിക്യൂടീവ് തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വോട് ചെയ്യാമെന്നിരിക്കെ അതും അട്ടിമറിക്കാന്‍ എസ്എഫ്ഐയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഡിഎസ്എസ്
നിര്‍മലഗിരി കോളജില്‍ എസ്എഫ്ഐ പാനലില്‍ വിജയിച്ചവരില്‍ ചിലര്‍ എക്സിക്യൂടീവ് തിരഞ്ഞെടുപ്പില്‍ നിന്നും ഇറങ്ങിപ്പോയതിന്റെ അടിസ്ഥാനത്തില്‍ കോളജ് അധികാരികള്‍ ഇലക്ഷന് നിര്‍ത്തി വെച്ചത് ജനാധിപത്യ വിരുദ്ധവും വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കലാ കായിക അഭിരുചികളെ റദ്ദ് ചെയ്യുന്ന കോളജ് അധികൃതരുടെ നടപടിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ദേവമാതാ കോളജില്‍ ജനന തീയ്യതി തെറ്റിച്ച് എഴുതിയ എസ്എഫ്ഐ പ്രവര്‍ത്തകന്റെ നോമിനേഷന് സ്വീകരിക്കണമെന്ന് റിടേണിങ് ഓഫിസറെ വിളിച്ചു പറഞ്ഞതടക്കം നിരവധി സംഭവങ്ങളാണ് അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമായി ഡിഎസ്എസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. വിദ്യാര്‍ഥികളുടെ വിഷയങ്ങളില്‍ നിഷ്പക്ഷമായി ഇടപെടേണ്ട യൂനിവേഴ്സിറ്റി ഡിഎസ്എസ് പക്ഷം പിടിച്ച് തീരുമാനമെടുക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഈ നിലപാടുമായി മുന്നോട്ട് പോകാനാണ് ഡിഎസ്എസ് ചുമതല വഹിക്കുന്ന നഫീസ ബേബിയുടെ തീരുമാനമെങ്കില്‍ പ്രതിഷേധങ്ങളും നിയമ നടപടികളുമായും മുന്നോട്ട് പോകുമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.
Keywords: KSU, Kannur, University, Director of Student Services, Kannur University, DSS, Kannur, News, Kerala, Kannur: KSU against University Director of Student Services.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

