SWISS-TOWER 24/07/2023

Budget Tour | കണ്ണൂര്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍ പരിപാടി ഡബിള്‍ സെഞ്ച്വറിയിലേക്ക്

 


ADVERTISEMENT

കണ്ണൂര്‍ (www.kvartha.com) കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപോയുടെ നേതൃത്വത്തില്‍ നടത്തുന്ന ബജറ്റ് ടൂര്‍ ഡബിള്‍ സെഞ്ച്വറിയിലേക്ക്. ഇരുനൂറാമത്തെ ട്രിപായി മൂന്നാറില്‍ രണ്ടുദിവസം ചെലവഴിക്കാനുള്ള പാകേജാണ് ഒരുക്കുന്നത്. ചുരുങ്ങിയ ചെലവില്‍ ആഡംബര കപ്പലിലെ യാത്രയും ഒരുക്കിയിട്ടുണ്ട്. മൂന്ന്, 10, 24, 31 തീയതികളില്‍ രാത്രി ഏഴിന് പുറപ്പെട്ട് രണ്ട് ദിവസം മൂന്നാറില്‍ ചിലവഴിച്ച് തിരിച്ചെത്തുന്ന രീതിയിലാണ് പാകേജ്. 
Aster mims 04/11/2022

ഒന്നാമത്തെ ദിവസം കല്ലാര്‍കുട്ടി ഡാം, പൊന്‍മുടി ഡാം, ചതുരണപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, മാലൈകല്ലന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ലോക്ക് ഹര്‍ട് ഫോടോ പോയിന്റ്, സിഗ്നല്‍ പോയിന്റ്, രണ്ടാം ദിവസം ടോപ് സ്റ്റേഷന്‍, ഇകോ പോയിന്റ്, ബൊടാനികല്‍ ഗാര്‍ഡന്‍, മാട്ടുപെട്ടി ഡാം, ഫ്‌ളവര്‍ ഗാര്‍ഡന്‍, ഷൂടിങ് പോയിന്റ്, കുണ്ടള തടാകം എന്നിവയും സന്ദര്‍ശിക്കാം. താമസവും യാത്രയും ഉള്‍പെടെ ഒരാള്‍ക്ക് 2500 രൂപയാണ് ചാര്‍ജ്.

Budget Tour | കണ്ണൂര്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍ പരിപാടി ഡബിള്‍ സെഞ്ച്വറിയിലേക്ക്

സാധാരണക്കാരന് ആഡംബര കപ്പല്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി ഏഴ്, 11, 22 തീയതികളില്‍ രാവിലെ അഞ്ചിന് കണ്ണൂരില്‍ നിന്ന്  കൊച്ചിയിലേക്ക് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ അഞ്ചിന് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാകേജ്. ഒരാള്‍ക്ക് 3850 രൂപ. 10, 24 തീയതികളില്‍ രാത്രി ഏഴിന് പുറപ്പെട്ട് ഒന്നാമത്തെ ദിവസം വാഗമണ്ണിലും രണ്ടാമത്തെ ദിവസം കുമരകത്ത് ഹൗസ് ബോടിലും ചെലവഴിക്കുന്ന പാകേജിന് ഭക്ഷണവും താമസവും ഉള്‍പെടെ 3,900 രൂപയാണ് ചാര്‍ജ്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വയനാട് ഏകദിന ട്രിപുകളും ചെയ്യുന്നുണ്ട്.  ഫോണ്‍: 9496131288, 8089463675, 8590508305.

Keywords:  Kannur, News, Kerala, Budget, Tourism, Travel, Travel & Tourism, KSRTC, Kannur KSRTC budget tour program to double century.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia