ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൂത്തുപറമ്പ്: (KVARTHA) കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് എട്ടുമുതല്‍ 12വരെ വിവിധ പരിപാടികളോടെ നടക്കും. അന്‍വാറുല്‍ ഇസ്ലാം പള്ളി കമിറ്റി ജനറല്‍ സെക്രടറി സി കെ യൂസഫ് ഹാജി ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എട്ടിന് രാവിലെ ഒമ്പതിന് സിയാറത്തിന് ശേഷം മുഹമ്മദ് സഫ് വാന്‍ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കോഴിക്കോട് വലിയ ഖാസി സയ്യദ് മുഹമ്മദ് കോയ ജമലുല്‍ ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഖുര്‍ആന്‍ കോളജിന്റെ നാമകരണം മുഹമ്മദ് റഹ് മാനി പള്ളിക്കല്‍ നിര്‍വഹിക്കും. പകല്‍ 1:30 ന് ആത്മീയ മജ്‌ലിസുന്നൂറിന് അബ്ദുല്‍ ഖാദര്‍ ഫലാഹിയും, രാത്രി നടക്കുന്ന സ്വലാത് വാര്‍ഷികത്തിന് സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ് ഹരി ആയിപ്പുഴയും നേതൃത്വം നല്‍കും. ഒമ്പതിന് രാവിലെ ഒമ്പതിന് മതവിജ്ഞാന സദസ്സ് സയ്യിദ് മശ് ഹൂര്‍ അസ്ലം തങ്ങള്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും.
രാത്രി നടക്കുന്ന ശാദുലി റാതീബിന് ഉബൈദ് ഫൈസി മാങ്കടവ് നേതൃത്വം നല്‍കും. പത്തിന് രാവിലെ ഒമ്പതിന് മതവിജ്ഞാന സദസ്സ് ജലീല്‍ ദാരിമി വയനാട് ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് സൗഹൃദ സംഗമം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ എട്ടിന് ഘോഷയാത്ര. 11.30ന് പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ ഒമ്പതിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യു ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്നദാനത്തോടെ ഉറൂസ് പരിപാടികള്‍ക്ക് സമാപനമാകും.
വാര്‍ത്താസമ്മേളനത്തില്‍ കമിറ്റി പ്രസിഡന്റ് എ ടി അലി ശാജി, അശ്‌റഫ് ഹാജി കൂടല്‍, വി കെ അജീര്‍ എന്നിവരും പങ്കെടുത്തു.
Keywords: Kannavam, Velumbath Uroos, Press Conference, Kannur, News, Kerala, Kannur: Kannavam Velumbath Uroos will start on October 8.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

